Tuesday, March 19, 2024

HomeWorldഓസ്ട്രേലിയയില്‍ ട്രക്കില്‍നിന്ന് കളഞ്ഞുപോയ റേഡിയോ ആക്ടീവ് ക്യാപ്സ്യൂള്‍ കണ്ടെത്തി

ഓസ്ട്രേലിയയില്‍ ട്രക്കില്‍നിന്ന് കളഞ്ഞുപോയ റേഡിയോ ആക്ടീവ് ക്യാപ്സ്യൂള്‍ കണ്ടെത്തി

spot_img
spot_img

കാന്‍ബറ: ഓസ്ട്രേലിയയില്‍ ആശങ്കയ്ക്ക് ഇടയാക്കി കാണാതായ ആണവ ഉപകരണം മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തി.

660ഓളം കിലോമീറ്റര്‍ തെരഞ്ഞതിന് ശേഷം റോഡരികില്‍ നിന്നാണ് ഒരു ഗുളികയുടെ വലുപ്പമുള്ള റേഡിയോ ആക്ടീവ് ക്യാപ്‌സൂള്‍ കണ്ടെത്തിയത്.

ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെയാണ് ആണവ വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ക്യാപ്സൂള്‍ കാണാതായത്. ന്യൂമാനിലെ റയോ ടിന്റോ ഇരുമ്ബ് ഖനിയില്‍ നിന്ന് 1400 കിലോമീറ്റര്‍ അകലെ പെര്‍ത്ത് നഗരത്തിലെ സ്റ്റോറിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ഇത് കാണാതായത്. ഗുളികയുടെ വലുപ്പം മാത്രമുള്ള ഈ ക്യാംപ്സ്യൂള്‍ കണ്ടെത്താന്‍ വേണ്ടി ട്രക്ക് സഞ്ചരിച്ച 660ഓളം കിലോമീറ്ററില്‍ വ്യാപക തെരച്ചിലാണ് നടത്തിയത്.

കാണാതായ ആണവ സാമഗ്രി കണ്ടെത്താന്‍ വേണ്ടി വലിയ സന്നാഹം തന്നെയാണ് ഓസ്ട്രേലിയന്‍ സൈന്യം ഒരുക്കിയത്. ഇതിനായി ആണവ വികിരണ വസ്തുക്കള്‍ കണ്ടെത്താനുള്ള ഡിറ്റക്ടറുകളും എത്തിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments