Sunday, February 23, 2025

HomeNewsKeralaചാരുംമൂട് റീഡേഴ്സ് ക്ലബ് കാരൂർ സോമനെ ആദരിച്ചു. 

ചാരുംമൂട് റീഡേഴ്സ് ക്ലബ് കാരൂർ സോമനെ ആദരിച്ചു. 

spot_img
spot_img

ചാരുംമൂട് :  സാഹിത്യ സാംസ്കാരിക സാമൂഹ്യ രംഗത്ത് മുന്നേറുന്ന   ചാരുംമൂട് റീഡേഴ്സ് ക്ലബ് സംഘടിപ്പിച്ച   റിപ്പബ്ലിക്ക്  ദിനാഘോഷ സെമിനാറിൽ പ്രശസ്ത പ്രവാസി
സാഹിത്യകാരനും  ലോക റെക്കോർഡ് ജേതാവുമായ ( യൂ.ആർ.എഫ്)  കാരൂർ സോമനെ ആദരിച്ചു. രാവിലെ പതാക ഉയർത്തൽ,  വിവിധ കലാപരിപാടികൾക്കൊപ്പം, ചിത്രരചന ക്യാമ്പ് ആർട്ടിസ്റ്റ് രാഹുൽ ആറിന്റെ നേതൃത്വത്തിൽ നടന്നു. 

റീഡേഴ്സ് ക്ലബ്  പ്രസിഡന്റ് എം.എസ്.അരുൺ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന സെമിനാർ,  പൊതുസമ്മേളന൦ മാവേലിക്കര എം.എൽ.എ.എം.എസ്.അരുൺകുമാർ ഉദ്‌ഘാടനം ചെയ്തു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ മതേതരത്വവും ഭരണഘടന ലംഘനങ്ങളുമാണ്. ചാരുംമൂട് റീഡേഴ്സ് ക്ലബ് വിവിധ സാമൂഹ്യ സാംസ്കാരിക കലാ സാഹിത്യ പ്രവർത്തനങ്ങളിലൂടെ മുന്നേറുന്നത് സാമൂഹ്യ വളർച്ചക്ക് ആവശ്യമെന്ന് ചാരുംമുടിന്റ അക്ഷര നായകൻ കാരൂർ സോമന് പുരസ്‌കാരങ്ങൾ നൽകികൊണ്ട് അറിയിച്ചു.   
ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെപ്പറ്റി ഡോ.വി.എൻ.ജയചന്ദ്രൻ പ്രഭാഷണം നടത്തി.  1950 ജനുവരി 26ന് നമ്മുടെ ഭരണഘടന നിലവിൽ വന്നപ്പോൾ നമ്മൾ അഭിമാനത്തോടെ കണ്ടു. ഇന്നത്തെ ഭരണഘടന  എല്ലാവരേയും തുല്യരായി കാണുന്നില്ല. ഇന്ത്യൻ ജനത ദുഖിതരാണ്.  വിശിഷ്ട വ്യക്തിയായി  സെമിനാറിൽ  പങ്കെടുത്ത ഫ്രാൻസിസ് ടി മാവേലിക്കര (പ്രശസ്ത നാടകകൃത്തു്)  നമ്മുടെ പിതാമഹന്മാർ ആർജ്ജിച്ചെടുത്ത  ജനാധിപത്യമൂല്യങ്ങൾ ഇന്ന് കാറ്റിൽ പറക്കുകയാണ്. നമ്മുടെ റിപ്പബ്ലിക്ക് ദിനാചരണം വെറും  ആഘോഷമായി മാറിയിരിക്കുന്നു.    മലയാളത്തിലെ സമസ്ത മേഖലകളിലും കയ്യൊപ്പ് ചാർത്തിയിട്ടുള്ള കാരൂർ സോമന് വേണ്ടുന്ന ആദരവ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.   

ഓരോ കുടുബങ്ങളിലും പുസ്തകങ്ങൾ വേണം. ഇല്ലെങ്കിൽ അറിവില്ലാത്ത, ആത്മാവില്ലാത്ത ശരീരങ്ങളായി നമ്മൾ ജീവിച്ചുമരിക്കും. ഇന്ത്യ നേരിടുന്ന മറ്റൊരു വെല്ലുവിളി അറിവില്ലായിമയാണ്. അത് മുതലെടുക്കുന്നത് അന്ധകാരത്തിൽ ജീവിക്കുന്ന   ജാതി മതങ്ങളാണ്. ഇന്ത്യൻ ജനാധിപത്യം ഇന്ന് മുതലാളിമാരുടെ കൈകളിലാണ്. അവർ ഇന്ത്യയെ പണയം വെച്ച് പണം സമ്പാദിക്കുന്നു. അതിന്റ ഏറ്റവും വലിയ തെളിവാണ് എം.എൽ.എ മാരെ എം.പി.മാരെ കോടികൾ കൊടുത്തുവാങ്ങുന്നത്. ഇത് എന്ത് ജനാധിപത്യമെന്ന് നന്ദി പ്രസംഗത്തിൽ കാരൂർ സോമൻ ചോദിച്ചു.  റീഡേഴ്സ് ലൈബ്രറിക്ക് വേണ്ടി  കാരൂർ സോമന്റെയടക്കം നൂറ്റിയൊന്ന് പുസ്തകങ്ങൾ  എം.എൽ.എ ക്ക് കൈമാറി. 

കഴിഞ്ഞ കേരളോൽത്സവ പന്ത് കളിയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ചാരുംമൂട് ടൗൺ കായിക താരങ്ങളെ ആദരിച്ചു. ചിത്ര രചന മത്സരത്തിൽ മത്സരിച്ചവർക്കും  കലാ  പ്രതിഭകൾക്കും  ട്രോഫികൾ വിതരണം ചെയ്തു. റീഡേഴ്സ് ക്ലബ്ബ് രക്ഷാധികാരി അഡ്വ.എസ്.സുദീർഖാൻ സ്വാഗതവും സെക്രട്ടറി രാജേഷ് കൃതജ്ഞതയും രേഖപ്പെടുത്തി. ആലപ്പുഴ നാട്ടുറവ സംഘത്തിന്റ ചുവടുവയ്‌പുകളോടെയുള്ള കരുത്തും കമനീയതയും  നിറഞ്ഞ   നടാൻപാട്ട് അവതരിപ്പിച്ചു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments