ചെന്നൈ: തമിഴ്നാട്ടില്‍ ബീഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടെന്ന പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈക്കെതിരെ കേസ്.
രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം വളര്‍ത്തിയെന്നാരോപിച്ച് തമിഴ്നാട് ക്രൈംബ്രാഞ്ചിന്‍റെ സൈബര്‍ വിഭാഗമാണ് അണ്ണാമലൈക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഡിഎംകെയുടെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലാണ് തമിഴ്നാട്ടിലെ കുടിയേറ്റ തൊഴിലാളികളോടുള്ള വിവേചനം ആരംഭിച്ചതെന്ന് തമിഴ്നാട് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലെ പ്രസ്താവനയില്‍ അണ്ണാമലൈ പറഞ്ഞിരുന്നു. നിരവധി ഡിഎംകെ മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരുടെ പേരുകളും അദ്ദേഹം പരാമര്‍ശിച്ചു.
തമിഴ്നാട്ടില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടെന്ന വാര്‍ത്ത തെറ്റാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പോലീസ് മേധാവിയും വ്യക്തമാക്കിയിരുന്നു