ഹൂസ്റ്റണ്‍: മനുഷ്യനും ദൈവവുമായുള്ള നേരിട്ടുള്ള സംഭാഷണമാണ് പ്രാര്‍ത്ഥന. അത് ദൈവ ഹിതപ്രകാരമായിരിക്കണം. നമ്മുടെ പാറയായ, ബലമായ യേശുക്രിസ്തുവില്‍ നാം ശരണപ്പെടണം. പ്രാത്ഥനയുടെ അവസാനം നാം ഉപയോഗിക്കുന്ന ‘ആമേന്‍’ എന്ന വാക്കിനെ പറ്റി വേദപുസ്തകാടിസ്ഥാനത്തില്‍ ആഴമേറിയ ചിന്തകള്‍ പങ്കുവെച്ചു കൊണ്ട് ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ (ഐപിഎല്‍) ആഗസ്‌റ് 10 നു ചൊവ്വാഴ്ച സംഘടിപ്പിച്ച 378 മത് ടെലി കോണ്‍ഫ്രന്‍സില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഡോ.സഫീര്‍ ഫിലിപ്പ് അത്യാല്‍.
പരിശുദ്ധാത്മാവില്‍ പിതാവിനോട് പുത്രനില്‍ കൂടി അപേഷിക്കുന്നതായിരിക്കണം നമ്മുടെ പ്രാര്‍ത്ഥനയെന്നും ഡോ.അത്യാല്‍.ചൂണ്ടിക്കാട്ടി. .
കോര്‍ഡിനേറ്റര്‍ സി.വി. ശാമുവേല്‍ വന്നു ചേര്‍ന്ന ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ റിട്ടയേര്‍ഡ് ബിഷപ്പ് ഡോ . സി.വി.മാത്യു പ്രാരംഭ പ്രാര്‍ത്ഥന നടത്തി. കെ.ഇ.മാത്യു (ഫിലാഡല്‍ഫിയ) വേദഭാഗം വായിച്ചു.
തുടര്‍ന്ന് ബിഷപ്പ് ഡോ. സി.വി.മാത്യു തന്റെ ഗുരുനാഥന്‍ കൂടിയായ മുഖ്യ പ്രഭാഷകന്‍ ഡോ സഫിര്‍ ഫിലിപ്പ് അത്യാലിനെ പരിചയപ്പെടുത്തി.
ഡോ.അത്യാല്‍ കാലിഫോര്‍ണിയില്‍ നിന്ന് തിരുവചന ശുശ്രൂഷ നടത്തി.
ഡോ അത്യാല്‍ കേരളത്തില്‍ ജനിച്ചു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റി,അസ്ബറി തെയോളോജിക്കല്‍ സെമിനാരി എന്നിവയില് നിന്നും വൈദീക പഠനവും,പ്രിസ്റ്റണ്‍ തെയോളോജിക്കല്‍ സെമിനാരിയില്‍ നിന്നും ഡോക്ടറേറ്ററും കരസ്ഥമാക്കി.
പൂനെ യൂണിയന്‍ ബിബ്ലിക്കല്‍ സെമിനാരി പ്രിന്‍സിപ്പല്‍ ,ഏഷ്യ തെയോളോജിക്കല്‍ ഫൗണ്ടേഷന്‍ സ്ഥാപകന്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്വവും വഹിച്ചിട്ടുണ്ട് . പ്രഗത്ഭ വാക്മിയും ബൈബിള്‍ പണ്ഡിതനുമായ ഡോ അത്യാല്‍ നിരവധി ബൈബില്‍ ഗ്രന്‍ഥങ്ങളുടെ രചിയിതാവും കൂടിയാണ്.
ടി.എ.മാത്യു (ഹൂസ്റ്റണ്‍) മദ്ധ്യസ്ഥപ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. പി.ചാക്കോ (ഡിട്രോയിറ്റ്) പ്രാര്‍ത്ഥിച്ചു ആശിര്‍വാദം പറഞ്ഞു.
വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലൈന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 മണിക്കാണ് ആരംഭികുന്നത്.
വിവിധ സഭ മേലദ്ധ്യക്ഷന്‍ന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശങ്ങള്‍ ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.എല്ലാ ചൊവ്വാഴ്ചയും നടത്തപെടുന്ന ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തു പ്രഭാഷണങ്ങള്‍ കേള്‍കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 17127704821എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി