Sunday, December 22, 2024

HomeAmericaഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

spot_img
spot_img

പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ പതിനഞ്ചുനോമ്പിനോടനുബന്ധിച്ച് പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളും, ഇടവകയുടെ പെരുന്നാളും 2021 ആഗസ്‌റ് 14 15 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.

ഓഗസ്റ്റ്് 8 നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം ഹൂസ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്‌സ് ഇടവക വികാരി ഫാ.വര്‍ഗീസ് തോമസ് കൊടിയേറ്റിയതോടു കൂടി പെരുന്നാളുകള്‍ക്ക് തുടക്കം കുറിച്ചു.

ഓഗസ്റ്റ് 14 ശനിയാഴ്ച്ച വൈകിട്ട് 6 നു സന്ധ്യാ നമസ്കാരവും, വചനശുശ്രൂഷയും, റാസയും, നേര്‍ച്ചയും നടക്കും. സാനന്റോണിയോ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തോഡോക്‌സ് ഇടവക വികാരി ഫാ. സുനോജ് ഉമ്മന്‍,ഫാ.ജോണ്‍ മാത്യു (ഡാളസ്), ഹൂസ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്‌സ് ഇടവക സഹവികാരി ഫാ. ക്രിസ്റ്റഫര്‍ മാത്യു, ഇടവക വികാരി ഫാ.ജോണ്‍സണ്‍പുഞ്ചക്കോണം എന്നിവര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് പ്രധാന കാര്‍മികത്വം വഹിക്കും.

ഞായറാഴ്ച രാവിലെ എട്ട് മണിക്ക് പ്രഭാത നമസ്കാരവും, വിശുദ്ധ കുര്‍ബാനയും പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിലുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും, തുടര്‍ന്ന്, റാസയും, നേര്‍ച്ചവിളമ്പും നടക്കും.

പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയം തേടുവാനും, പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊണ്ട് അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, ഇടവക ട്രസ്റ്റി ശ്രീ. റിജോഷ് ജോണ്‍, ഇടവക സെക്രട്ടറി ശ്രീ. ഷാജിപുളിമൂട്ടില്‍, പെരുന്നാള്‍ കണ്‍വീനര്‍ ശ്രീ. ഇ. കെ. വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം +1 (770 ) 3109050, റിജോഷ് ജോണ്‍ (ട്രസ്റ്റീ) +1 (832) 6003415, ഷാജി പുളിമൂട്ടില്‍ (സെക്രട്ടറി) +1 (832) 7755366, ഇ.കെ വര്‍ഗീസ് (കണ്‍വീനര്‍) +1 (281) 4687081

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments