മുംബൈ: ഭാര്യയുടെ താല്‍പര്യത്തിന് വിരുദ്ധമായി ബലംപ്രയോഗിച്ചുള്ള ലൈംഗിക വേഴ്ച കുറ്റകരമല്ലെന്ന് കോടതി. ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കെ മുംബൈ അഡീഷനല്‍ സെഷന്‍സ് ജഡ്ജി സഞ്ജശ്രീ ജെ. ഘരാട്ടിന്‍േറതാണ് പരാമര്‍ശം.
ഭര്‍ത്താവും ബന്ധുക്കളും മോശമായി പെരുമാറുകയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും സ്ത്രീധനം ആവശ്യപ്പെടുകയും ചെയ്തതായും രണ്ടു തവണ ഭര്‍ത്താവ് ബലം പ്രയോഗിച്ച് വേഴ്ച നടത്തിയത് കാരണം ആരോഗ്യപ്രശ്‌നം ഉണ്ടായെന്നുമാണ് ഭാര്യയുടെ പരാതി.
കഴിഞ്ഞ നവംബറിലാണ് ഇവരുടെ വിവാഹം നടന്നത്. ആവശ്യപ്പെട്ട സ്ത്രീധന തുകയെത്രയെന്ന് യുവതി പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭര്‍ത്താവി!െന്‍റ ബലം പ്രയോഗിച്ചുള്ള ലൈംഗിക വേഴ്ച്ചക്കെതിരായ ആരോപണം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.