Thursday, January 2, 2025

HomeAmericaഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 29-ന്

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 29-ന്

spot_img
spot_img

ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 29-ന് ഞായറാഴ്ച സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വച്ചു ഓണാഘോഷം നടത്തുന്നു. വൈകുന്നേരം 4.30-നു ഓണസദ്യയോടെ പരിപാടികള്‍ ആരംഭിക്കും. വൈകുന്നേരം ഒമ്പതിന് പര്യവസാനിക്കും.

ഓണസദ്യയ്ക്കുശേഷം പൊതുയോഗവും തുടര്‍ന്ന് 2021- 23 കാലഘട്ടത്തിലെ പുതിയ ഭാരവാഹികളെ സദസിന് പരിചയപ്പെടുത്തുന്നതുമാണ്. കലാപരിപാടികളും നടത്തപ്പെടുന്നതാണ്.

പരിപാടികളുടെ കോര്‍ഡിനേറ്റേഴ്‌സ് മേഴ്‌സി കുര്യാക്കോസ് (773 866 2456), ലീല ജോസഫ് (224 578 5263), റോസ് വടകര (708 662 9774) എന്നിവരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (പ്രസിഡന്റ്, 847 477 0564), ജോഷി വള്ളിക്കളം (സെക്രട്ടറി, 312 685 6749), മനോജ് അച്ചേട്ട് (ട്രഷറര്‍).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments