മാമാങ്കത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ബിഗ് ബജറ്റ് ചിത്രമൊരുക്കാന്‍ നിര്‍മാതാവ് വേണു കുന്നപ്പിള്ളി.
സിനിമയില്‍ അന്‍പതാണ്ട് പൂര്‍ത്തിയാക്കുന്ന മമ്മൂട്ടിയ്ക്ക് ബിജെപിയുടെ ആദരം അര്‍പ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ വേണു കുന്നപ്പിള്ളിയും അവിടെ ഉണ്ടായിരുന്നു. മൂവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് പുതിയ സിനിമയെക്കുറിച്ചുള്ള വിവരം ആന്റോ സ്ഥിരീകരിച്ചത്.
“അഭിനയജീവിതത്തിലെ അരനൂറ്റാണ്ട് പൂര്‍ത്തീകരിച്ച മമ്മൂക്കയെ അനുമോദിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എത്തിയപ്പോള്‍ മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയും (കാവ്യാ ഫിലിംസ്) ചേര്‍ന്നെടുത്തൊരു ഫോട്ടോ. മമ്മൂക്കയോടൊപ്പമുള്ള അടുത്ത ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്ക് എത്തിയതായിരുന്നു വേണു കുന്നപ്പിള്ളി.’ആന്റോ കുറിച്ചു
എം. പത്മകുമാര്‍ സംവിധാനം ചെയ്ത ‘മാമാങ്കം’ 2019ലാണ് റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദന്‍, അച്യുതന്‍ ബി നായര്‍, സിദ്ദിഖ്, പ്രാചി തെഹ്‌ലാന്‍, സുരേഷ് കൃഷ്ണ, മണിക്കുട്ടന്‍, സുദേവ് നായര്‍, കനിഹ, അനു സിത്താര, ഇനിയ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരന്നിരുന്നു.