ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഏപ്രില്‍ 29-ന് നടത്തുന്ന കലാമേളയുടെ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസാനതീയതി ഏപ്രില്‍ 21-ന് ആണ്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ വെബ്‌സൈറ്റായ www. chicagomalayaleeassociation.org ലാണ് പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. സബ്ജൂണിയര്‍(KG-4th ഗ്രേഡ്), ജൂണിയര്‍(5-8 ഗ്രേഡ്), സീനിയര്‍(9-12 ഗ്രേഡ്), മാസ്റ്റേഴ്‌സ് (കോളേജ്&above) എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തുന്നത്.
പ്രസംഗ മത്സര വിഷയങ്ങള്‍(ഇംഗ്ലീഷ്& മലയാളം), സ്‌പെല്ലിംഗ് ബീയുടെ വാക്കുകള്‍, കലാമേളയുടെ നിയമങ്ങളും വ്യവസ്ഥകളും തുടങ്ങിയവ അസോസിയേഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഷിക്കാഗോയിലും അതിന്റെ സബേര്‍ബുകളിലുമുള്ള മലയാളികളായ കുട്ടികള്‍ക്ക് ഈ കലാമേളയില്‍ പങ്കെടുക്കാവുന്നതാണ്.
ഏപ്രില്‍ 29- ശനിയാഴ്ച സീറോ മലബാര്‍ കത്തീഡ്രലിലെ അഞ്ച് വിവിധ സ്‌റ്റേജുകളിലായി രാവിലെ എട്ടുമണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്. കുട്ടികളുടെ കലാപരമായ കഴിവുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുളള നല്ലൊരു അവസരമായി ഇതിനെ കണ്ട് മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരേയും ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോഷി വള്ളിക്കളം- 312 685 6749
ലീലജോസഫ്
ഷൈനിഹരിദാസ്-630-290-7143
മൈക്കിള്‍ മാണിപറമ്പില്‍
ഡോ.സിബിള്‍ ഫിലിപ്പ്- 630 697 2241
വിവീഷ് ജേക്കബ്
ജോണ്‍സന്‍ കണ്ണൂക്കാടന്‍-847-477-0564
ഡോ.സ്വര്‍ണ്ണം ചിറമേല്‍-630-244-2068