ജോഷി വള്ളിക്കളം
ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 കാലഘട്ടത്തിലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 22-ന് ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 8 വരെ അസോസിയേഷന്‍ ഹാളില്‍ വച്ചു നടക്കുന്നതാണ്. അസോസിയേഷന്‍ ഓഫീസ് അഡ്രസ്: 843 E. Rand Rd, Mount Prospect, IL 60056.
നിബന്ധനകള്‍:
- 2021 ജനുവരി 31-നു മുമ്പായി അസോസിയേഷനില്‍ അംഗത്വം എടുത്തവര്‍ക്കെല്ലാം വോട്ടവകാശം ഉണ്ടായിരിക്കുന്നതാണ്.
- വോട്ടിംഗിനായി വരുമ്പോള്‍ ഐഡി കാര്‍ഡ് കൊണ്ടുവരേണ്ടതാണ്.
- പാരലല്‍ അസോസിയേഷനില്‍ അംഗത്വമോ, സ്ഥാനമോ ഉള്ളവര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.
അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്, വനിതാ പ്രതിനിധികള്‍, സീനിയര്‍ സിറ്റിസണ്‍, യുവജന പ്രതിനിധികള്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്ക് എതിരില്ലാത്തതിനാല്‍ പ്രസ്തുത സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടായിരിക്കുന്നതല്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമേ തെരഞ്ഞെടുപ്പ് ഉണ്ടായിരിക്കുകയുള്ളൂ. വോട്ടവകാശം രേഖപ്പെടുത്തുന്നതായി എത്തുന്നവര്‍ അഝിക സമയം ചെലവഴിക്കാതെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
അസോസിയേഷന്‍ അംഗത്വം സംബന്ധിച്ച് സംശയമുള്ളവര്‍ സെക്രട്ടറി ജോളി വള്ളിക്കളവുമായി (312 685 6749) ബന്ധപ്പെടാവുന്നതാണ്.
2019-ലെ പൊതുയോഗ തീരുമാനം അനുസരിച്ച് അസോസിയേഷന്‍ അംഗങ്ങളുടെ മെമ്പര്‍ഷിപ്പ് ലിസ്റ്റ് വെബ്‌സൈറ്റിലോ മറ്റ് മാധ്യമങ്ങളിലോ പബ്ലിഷ് ചെയ്യുന്നത് അനുവദനീയമല്ല.
തെരഞ്ഞെടുപ്പ് കമ്മിറ്റിക്കുവേണ്ടി റോയി നെടുങ്ങോട്ടില്‍ (ചെയര്‍മാന്‍ 630 290 5613), ജോസഫ് നെല്ലുവേലില്‍ (വൈസ് ചെയര്‍മാന്‍ 847 334 0456), കമ്മിറ്റി അംഗങ്ങളായ ജോയി വാച്ചാച്ചിറ (630 731 6649), ജയചന്ദ്രന്‍ (847 361 7653), ജെയിംസ് കട്ടപ്പുറം (630 202 1002), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (പ്രസിഡന്റ് 847 477 0564) എന്നിവരുമായി ബന്ധപ്പെടുക.