Monday, February 24, 2025

HomeNewsKeralaയുവതിക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയ മുന്‍ ജില്ലാ ജഡ്ജിക്ക് ജാമ്യം അനുവദിച്ചു

യുവതിക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയ മുന്‍ ജില്ലാ ജഡ്ജിക്ക് ജാമ്യം അനുവദിച്ചു

spot_img
spot_img

തിരുവനന്തപുരം:ബസില്‍ വച്ച് യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മുന്‍ ജില്ലാ ജഡ്ജിക്ക് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി5 ആണ്, കിളിമാനൂര്‍ മുക്ക് റോഡ് ഗീതാ മന്ദിരത്തില്‍ റിട്ട. ജില്ലാ ജഡ്ജി ആര്‍.രാമബാബുവിന് (61) ജാമ്യം അനുവദിച്ചത്. ഉപാധികള്‍ ഇല്ലാതെയാണ് ജാമ്യം. ഏപ്രില്‍ 20നാണ് സംഭവം നടന്നത്. അന്നു തന്നെ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കളിമാനൂരില്‍നിന്ന് ബസില്‍ കയറിയ പ്രതി, സ്ത്രീകളുടെ സീറ്റില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്ന യുവതിയെ ശല്യം ചെയ്യുകയായിരുന്നു. കേശവദാസപുരത്ത് എത്തിയപ്പോഴേക്കും ഉപദ്രവം സഹിക്കവയ്യാതെ യുവതി ബഹളം വച്ചു. തുടര്‍ന്ന് ബസ് ജീവനക്കാരും മറ്റു യാത്രക്കാരും ഇടപെടുകയും മണ്ണന്തല പൊലീസെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments