Monday, December 23, 2024

HomeEditor's Pickഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിര്‍ത്തി താലിബാന്‍, ഇറക്കുമതിക്കും കയറ്റുമതിക്കും വിലക്ക്

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിര്‍ത്തി താലിബാന്‍, ഇറക്കുമതിക്കും കയറ്റുമതിക്കും വിലക്ക്

spot_img
spot_img

ന്യൂഡല്‍ഹി : ഇന്ത്യയുമായുള്ള ബന്ധത്തില്‍ താത്പര്യമില്ലെന്ന സൂചന നല്‍കി താലിബാന്റെ ആദ്യ സന്ദേശം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം നിര്‍ത്തി വച്ചു. ഇന്ത്യയില്‍ നിന്നുമുള്ള ഇറക്കുമതിയും കയറ്റുമതിയും ഇതോടെ നിലച്ചിരിക്കുകയാണ്. ഇക്കാര്യം ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. ഈ വര്‍ഷം ഇതുവരെ 835 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയും 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും ഇന്ത്യ അഫ്ഗാനിസ്ഥാനുമായി നടത്തിയിട്ടുണ്ട്.

അഫ്ഗാനിലേക്ക് ഇന്ത്യ മുഖ്യമായും കയറ്റുമതി ചെയ്യുന്നത് മരുന്നുകള്‍, ചായ, കാപ്പി, പഞ്ചസാര, തുണി, സുഗന്ധ വൃഞ്ജനം തുടങ്ങിയവയാണ്. അതേസമയം അഫ്ഗാനില്‍ നിന്നും െ്രെഡ ഫ്രൂട്ട്‌സ്, ഉള്ളി തുടങ്ങിയ വസ്തുക്കളാണ് ഇറക്കുമതി ചെയ്യുന്നത്.

ഇതില്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പാകിസ്ഥാന്‍ വഴിയാണ് ഇന്ത്യയില്‍ എത്തിയിരുന്നത്. ഇതിനാണ് മുഖ്യമായും ഇപ്പോള്‍ തടസം നേരിട്ടിരിക്കുന്നത്. എന്നാല്‍ പാകിസ്ഥാനിലേക്കുള്ള ചരക്ക് നീക്കം നിലച്ചതിന്റെ ഫലമായിട്ടാണ് ഈ തടസമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അന്താരാഷ്ട്ര നോര്‍ത്ത്‌സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോറിലൂടെയുള്ള കയറ്റുമതി ഇപ്പോഴും തുടരുന്നുണ്ട്. അറബ് രാജ്യങ്ങള്‍ വഴിയും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ അഫ്ഗാനില്‍ എത്തുന്നുണ്ട്.

അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ ഇന്ത്യന്‍ വ്യാപാര രംഗത്ത് കരിനിഴല്‍ വീണിരിക്കുകയാണ്.

നിരവധി ഇന്ത്യന്‍ കമ്പനികളാണ് അഫ്ഗാനില്‍ നിക്ഷേപം ഇറക്കിയിട്ടുള്ളത്. താലിബാന്‍ ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് വ്യാപാര മേഖലയിലേക്കും നീളാന്‍ സാദ്ധ്യതയുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments