Monday, December 23, 2024

HomeAmericaഅമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന് പുതിയ ഭരണ സാരഥികള്‍

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന് പുതിയ ഭരണ സാരഥികള്‍

spot_img
spot_img

ജോര്‍ജ് കറുത്തേടത്ത്

ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ കീഴിലുള്ള നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന് പുതിയ ഭരണ സാരഥ്യം. 2021 ജൂലൈ 31ന് ഓണ്‍ലൈന്‍ വഴി നടന്ന പള്ളി പ്രതിനിധി യോഗത്തില്‍ അടുത്ത 2 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. കാനഡയിലും അമേരിക്കയിലുമുള്ള വിവിധ ദേവാലയങ്ങളില്‍ നിന്നുമായി, നൂറ്റിഅറുപത്തിയഞ്ച് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

ഭദ്രാസനാധിപന്‍, യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, ഭദ്രാസനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും ചര്‍ച്ച ചെയ്തു അംഗീകരിച്ചു. ഭദ്രാസനത്തിന്റെ സമഗ്ര വികസനത്തിനായിട്ടുള്ള വിവിധങ്ങളായ പദ്ധതികളും യോഗത്തില്‍ ചര്‍ച്ചയായി.

പുതിയ ഭരണ സമിതിയംഗങ്ങള്‍:

ഭദ്രാസന സെക്രട്ടറി – റവ.ഫാ സജി മര്‍ക്കോസ് കോതകേരിയില്‍ (അരിസോണ)
ഭദ്രാസന ജോ. സെക്രട്ടറി – റവ.ഫാ ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി (ന്യൂജഴ്‌സി)
ഭദ്രാസന ട്രഷറര്‍ – കമാണ്ടര്‍ ബാബു വടക്കേടത്ത് (ഡാലസ്)
ഭദ്രാസന ജോ. ട്രഷറര്‍ – മിസ്സിസ് നിഷാ വര്‍ഗീസ് (ലൊസാഞ്ചല്‍സ്)

കൗണ്‍സില്‍ മെംബേഴ്‌സ് :

റവ.ഫാ ജെറി ജേക്കബ് (ന്യൂയോര്‍ക്ക്)
റവ.ഫാ ഷിനോജ് ജോസഫ് (ഹൂസ്റ്റന്‍)
മനു മാത്യു (എഡ്മന്റണ്‍ കാനഡ)
ജോയി ഇട്ടന്‍ (ന്യൂയോര്‍ക്ക്)
പി.ഒ ജോര്‍ജ് (ന്യൂയോര്‍ക്ക്)
യൂഹാനോന്‍ പറമ്പാത്ത് (ഫിലഡല്‍ഫിയ)
ജെയിംസ് ജോര്‍ജ് (ന്യൂ ജേഴ്‌സി)
റെജി സക്കറിയാ (ഹൂസ്റ്റന്‍)
ജെയ്‌സന്‍ ജോണ്‍ (ചിക്കാഗോ)
ലൈജു ജോര്‍ജ് (കാല്‍ഗറി, കാനഡ)
ജിബി കുഞ്ഞപ്പന്‍ (എഡ്മണ്ടന്‍, കാനഡ)

കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പുറമേ,

ഓഡിറ്റേഴ്‌സ് – P. O. ജേക്കബ് & വല്‍ത്സലന്‍ വര്‍ഗീസ് ,
സണ്ടേസ്കൂള്‍ (വൈസ് പ്രസിഡന്റ്)– റവ.ഫാ തോമസ് കോര.
യൂത്ത് (വൈസ് പ്രസിഡന്റ്) റവ.ഫാ മാര്‍ട്ടിന്‍ ബാബു സെന്റ് മേരീസ് വിമന്‍സ് ലീഗ്.
(വൈസ് പ്രസിഡന്റ് ) റവ.ഫാ ജ. ഇ. കുരിയാക്കോസ് സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ്.
(വൈസ് പ്രസിഡന്റ്) റവ.ഫാ അഭിലാഷ് ഏലിയാസ് അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി.
(വൈസ് പ്രസിഡന്റ്) റവ.ഫാ രാജന്‍ പീറ്റര്‍
ക്ലെര്‍ജി കൗണ്‍സില്‍, സെക്രട്ടറി – വന്ദ്യ സാബു തോമസ് കോര്‍ എപ്പിസ്‌കോപ്പാ,
പബ്ലിക് റിലേഷന്‍ ഓഫീസര്‍ – ജോര്‍ജ് കറുത്തേടത്ത് (ഡാലസ്),
മലങ്കര ദീപം ചീഫ് എഡിറ്റര്‍ –ജോജി കാവനാല്‍ (ന്യൂയോര്‍ക്ക്) എന്നിവരേയും യോഗം തിരഞ്ഞെടുത്തു.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടും, ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായോടും വിധേയത്വവും അനുസരണവും നിലനിര്‍ത്തികൊണ്ട്, യാക്കോബായ സുറിയാനി സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങളില്‍ അടിയുറച്ച് നിന്ന് ഭദ്രാസനത്തിന്റെ സര്‍വ്വോന്മുഖമായ വികസനത്തിന് തന്റെ കഴിവിന്റെ പരമാവധി വിനിയോഗിക്കുമെന്നുള്ള പ്രതിജ്ഞാ വാചകം ഏറ്റ് പറഞ്ഞുകൊണ്ട് പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments