എബി മക്കപ്പുഴ
ഡാളസ്:ഡാളസ് സൗഹൃദ വേദിയുടെ 2023 -ലെ ഓണാഘോഷം ഓഗസ്റ്റ് 26 ശനിയാഴ്ച്ച ശ്രീ ഗുരുവായൂരപ്പൻ ടെംപിളിന്റെ ഓഡിറ്റോറിയത്തിൽ നടത്തുവാൻ തീരുമാനിച്ചു.
വർണപ്പൊലിമയേറിയ ആഘോഷ പരിപാടികളും, 26 വിഭവങ്ങളുടെ രുചിയേറിയ ഓണ സദ്യയും ഡാളസിലെ മലയാളികൾക്ക് വേണ്ടി ഒരുക്കുവാനാണ് സൗഹൃദ വേദി ഭരണ സമതി തീരുമാനിച്ചിരിക്കുന്നത്.
പ്രസ്തുത ഓണാഘോഷ കലാ പരിപാടിയിൽ പങ്കാളികൾ ആകുവാൻ താല്പര്യമായുള്ളവർ സെക്രട്ടറി അജയകുമാർ 972 900 3478 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.