Wednesday, March 12, 2025

HomeNewsKeralaതൃശ്ശൂര്‍ സ്വദേശിനി ദുബൈയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

തൃശ്ശൂര്‍ സ്വദേശിനി ദുബൈയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

spot_img
spot_img

ദുബൈ: മലയാളി യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു. തൃശ്ശൂര്‍ അയ്യന്തോള്‍ സ്വദേശിനി നീതു ഗണേഷ് (35) ആണ് അല്‍ തവാറില്‍ മരിച്ചത്.

കൊല്ലം മേടയില്‍മുക്ക് സ്വദേശി ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യയാണ്.

വ്യാഴാഴ്ച രാത്രി വീട്ടില്‍വെച്ചാണ് നീതുവിന് വൈദ്യുതാഘാതമേറ്റത്. കുളിമുറിയിലെ വെള്ളത്തില്‍നിന്നും വൈദ്യുതാഘാതമേറ്റതായാണ് വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പരേതനായ ഗണേഷിന്റെയും യമുനയുടെയും മകളാണ്. ദമ്ബതികള്‍ ഇരുവരും ദുബൈയില്‍ എന്‍ജിനീയര്‍മാരാണ്. അഞ്ച് വയസുള്ള നിവിഷ് കൃഷ്ണ ഏകമകനാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments