ഷിബു കിഴക്കേകുറ്റ്
ഒന്റാരിയോ: കാലഘട്ടത്തിന്റെ പ്രവാചകനായ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂലൈ 24 മുതല്‍ 26 വരെ കാനഡയിലെ ഒന്റാരിയോയിലെ ലണ്ടനിലെ സെന്റ് ജോര്‍ജ് പാരിഷില്‍ നടക്കും. (1164 കമ്മീഷണേഴ്‌സ് റോഡ് വെസ്റ്റ്, ലണ്ടന്‍ ഒന്റാരിയോ) കണ്‍വെന്‍ഷന്‍ എല്ലാദിവസവും വൈകുന്നേരം 4.30 ന് തുടങ്ങി ഒമ്പതുമണിയോടെ അവസാനിക്കും. ആദ്യദിനം ലത്തീന്‍ കുര്‍ബാനയും രണ്ടാം ദിനം സീറോമലബാര്‍ കുര്‍ബാനയും മൂന്നാം ദിനം മലങ്കരകുര്‍ബാനയുമാണുണ്ടാകുക. കുര്‍ബാനയോടനുബന്ധിച്ചാകും കണ്‍വെന്‍ഷന്‍ നടക്കുക.
ധ്യാനത്തോടനുബന്ധിച്ച് പാര്‍ക്കിങ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഗ്രേഡ് 1 മുതല്‍ 7 വരെയുള്ള കുട്ടികള്‍ക്കായി പ്രത്യേക സെഷനും ക്രമീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ജോര്‍ജ് എബ്രഹാം ലൂക്കോസ് +(437)881-8668, എല്‍ദോ വര്‍ഗീസ് +(226)347-4903, ബ്ലെസന്‍ മാത്യു- +1(416)841-8759, ബിബിന്‍ ജോസ്-+1(226) 989-6817.
ബൈബിള്‍ കണ്‍വെന്‍ഷന് 24newslive.com ന്റെ എല്ലാ പ്രാര്‍ത്ഥനാശംസകളും
ലണ്ടന്‍ മലങ്കര കത്തോലിക്ക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബൈബിൾ കൺവെൻഷൻ നേതൃത്വം കൊടുക്കുന്നത്
Entry through Pre Registration only