വിവിന്‍ ഓണശ്ശേരില്‍
സാന്‍ഹാസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ, അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷം വിജയകരമായി നടത്തി. ആഗസ്റ്റ് 29 ഞായറാഴ്ച ഫാ.സജി പിണര്‍ക്കയിലിന്റെ നേതൃത്വത്തില്‍ വി.കുര്‍ബാനയ്ക്കുശേഷം ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
താലപ്പൊലിയുടെ അകമ്പടിയോടു കൂടി മഹാബലി തമ്പുരാനെ ആനയിച്ചു. എല്ലാവര്‍ക്കും മാവേലി ഓണാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് മണിക്കുട്ടി പാലനിക്കുംമുറിയില്‍ & ടീമിന്റെ നേതൃത്വത്തില്‍ തിരുവാതിരയും നടത്തി. അസോസിയേഷന്റെ വാര്‍ഡ് മെമ്പേഴ്‌സിന്റെ നേതൃത്വത്തില്‍ ഓണസദ്യ ഒരുക്കുകയും എല്ലാവര്‍ക്കും വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുകയും ചെയ്തു.
കെസിസിഎന്‍സിഡബ്ലിയുഎഫിന്റെ നേതൃത്വത്തില്‍ ഓണപൂക്കളവും, കെസ്സിഎന്‍സി യുവജനവേദിയുടെ നേതൃത്വത്തില്‍ ഓണഗെയിംസും നടത്തുകയുണ്ടായി.
ഓണഘോഷ പരിപാടികള്‍ക്ക് വിവിന്‍ ഓണശ്ശേരില്‍, പ്രബിന്‍ ഇലഞ്ഞിക്കല്‍, സ്റ്റീഫന്‍ വേലിക്കട്ടേല്‍, ഷിബ പുറയംപള്ളിയില്‍, ഷിബു പാലക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.