ബഞ്ചമിന്‍ തോമസ് പി.ആര്‍.ഒ.
സെന്റ് മേരീസ് മലങ്കര കാത്തോലിക്ക ഇടവക വികാരി ബഹു.ഫാ.ബാബു മഠത്തില്‍ പറമ്പിലിന് എക്യൂമെനിക്കല്‍ കൗണ്‍സില്‍, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഹാളില്‍ കൂടിയ സമ്മേളനത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.
എക്യൂ.കൗണ്‍സില്‍ പ്രസിഡന്റ് റവ.ഫാ.ഹാം ജോസഫ് അദ്ധ്യക്ഷം വഹിച്ച മീറ്റിംഗില്‍ റവ. ജസ്വിന്‍ ജോണ്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് ഫാ.ഹാം ജോസഫ് ഏവരെയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു. റവ.ഫാ.ജോര്‍ജ് ടി. ഡേവിഡ് വചന സന്ദേശം നല്‍കി.
കഴിഞ്ഞ 7 വര്‍ഷക്കാലം എക്യൂമെനിക്കല്‍ സമൂഹത്തില്‍ വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍ എന്നീ നിലകളില്‍ ശക്തമായ നേതൃത്വം നല്‍കിയ ബഹു.ബാബു മഠത്തില്‍ പറമ്പില്‍ അച്ചനെ അനുമോദിക്കുകയും എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തു. റവ.ഫാ.ഹാം ജോസഫ്, ഫാ.എ.സി.ചാക്കോ, ഡീക്കന്‍ ഡോ.അമല്‍ പുന്നൂസ്, മി.ആന്റോ കവലയ്ക്കല്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ബെഞ്ചമിന്‍ തോമസ്, സാം തോമസ്, മാത്യൂ മാല്ലേട്ട്, എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ബാബു അച്ചന്റെ നിസ്വാര്‍ത്ഥമായ സേവനങ്ങളെ ഏവരും വാനോളം പുകഴ്ത്തി.
എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പ്രശംസാ ഫലകം ഫാ.ഹാം ജോസഫ് ബാബു മഠത്തില്‍ പറമ്പില്‍ അച്ചന് സമ്മാനിച്ചു. മറുപടി പ്രസംഗത്തില്‍ തനിക്ക് ലഭിച്ച എല്ലാ സഹായസഹകരണങ്ങള്‍ക്ക് ഏവര്‍ക്കും നന്ദി അറിയിച്ചു. എക്യു.ട്രഷറര്‍ ഏബ്രഹാം വര്‍ഗീസ്(ഷിബു)മീറ്റിംഗില്‍ സംബന്ധിച്ച ഏവര്‍ക്കും നന്ദിരേഖപ്പെടുത്തി. ഫാ.ബാബു മഠത്തില്‍ പറമ്പിലിന്റെ സമാപന പ്രാര്‍ത്ഥനക്ക് ശേഷം മീറ്റിംഗ് പര്യവസാനിച്ചു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ക്രമീകരിച്ചിരുന്നു.
മാര്‍ത്തോമ്മ, സിഎസ്ടി, ജേക്കബൈറ്റ്, ഓര്‍ത്തഡോക്‌സ്, കത്തോലിക്കാ വിഭാഗങ്ങളില്‍ നിന്നുള്ള 16 ദേവാലയങ്ങളുടെ കൂട്ടായ്മയാണ് ചിക്കാഗോ എക്യു.കൗണ്‍സില്‍, അഭി.മാര്‍ ജേക്കബ് അങ്ങാടിയത്ത്, അഭി. മാര്‍ ജോയി ആലപ്പാട്ട് രക്ഷാധികാരികളായും, റവ. ഹാം ജോസഫ് പ്രസിഡന്റ്, റവ.ബാനു സാമുവേല്‍ വൈ.പ്രസിഡന്റ്, ആന്റോ കവലയ്ക്കല്‍ സെക്രട്ടറി, ഏബ്രഹാം വര്‍ഗീസ് ട്രഷറര്‍, ഏലിയാമ്മ പുന്നൂസ് ജോ.സെക്രട്ടറി എന്നിവര്‍ എക്യൂ.കൗണ്‍സിലിന് നേതൃത്വം നല്‍കുന്നു.