ന്യൂ ഡല്‍ഹി: 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്തി അധികാരം ഉറപ്പിക്കാന്‍ കച്ചമുറുക്കുകയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള പ്രതിപക്ഷ നിര.
പ്രതിപക്ഷത്തെ എതിരാളികള്‍ പോലും ഇക്കുറി ഒരൊറ്റ ലക്ഷ്യവുമായി കൈകോര്‍ക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പ് കളത്തിലേക്ക് പ്രതിപക്ഷ സഖ്യം ഇറങ്ങുക യുപിഎ (ഐക്യ പുരോഗമന സഖ്യം) എന്ന പേരിലായിരിക്കില്ല എന്നാണ് റിപ്പോര്‍ട്ട്.
പുതിയ പേരിലായിരിക്കും പ്രതിപക്ഷം മത്സരിക്കുകയെന്നും ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും എന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുപതിലധികം പ്രതിപക്ഷ പാര്‍ട്ടികളാണ് ബെംഗളൂരുവിലെ യോഗത്തില്‍ പങ്കെടുക്കുന്നത്