ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഓണാഘോഷ പരിപാടികള്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജോണ്‍സണ്‍ കണ്ണൂക്കാടന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജോഷി വള്ളിക്കളം സ്വാഗതം ആശംസിച്ചു. സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ. തോമസ് കടുകപ്പള്ളി , ഫോക്കാന പ്രസിഡന്‍റ് ജോര്‍ജി വര്‍ഗീസ്, ഇന്ത്യ പ്രസ്ക്ലബ് പ്രസിഡന്‍റ് ബിജു കിഴക്കേകുറ്റ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.
നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ കോണ്‍സല്‍ ജനറല്‍ അമിത് കുമാര്‍ പറഞ്ഞു. മലയാളി സമൂഹത്തിന്‍റെ ഇടയില്‍ വരും കാലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് എല്ലാവിധ സഹായങ്ങളും ഷിക്കാഗോ മലയാളി അസോസിയേഷന് ഉണ്ടാകുമെന്നും കോണ്‍സല്‍ ജനറല്‍ വാഗ്ദാനം ചെയ്തു.
ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ തന്‍റെ കൂടെ പ്രവര്‍ത്തിച്ച എല്ലാ ഭരണസമിതി അംഗങ്ങള്‍ക്കും അസോസിയേഷനു വേണ്ട എല്ലാ സഹായങ്ങളും നല്‍കിയവര്‍ക്കും നന്ദി പറഞ്ഞു. 202123 കാലഘട്ടത്തിലെ പുതിയ ഭരണസമിതി അംഗങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു.
ഫൊക്കാന പ്രസിഡന്‍റ് ജോര്‍ജി വര്‍ഗീസ് ഫോക്കാനയ്ക്കു നല്‍കുന്ന എല്ലാ സഹകരണത്തിനും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം ഷിക്കാഗോ മലയാളി അസോസിയേഷനോട് എന്നും തങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.
സാമൂഹ്യ സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്‍ എന്നും സ്‌നേഹവായ്പയോടെയാണ് തന്നെ കാണുന്നതെന്നും അസോസിയേഷന്‍ നടത്തുന്ന പരിപാടികളില്‍ തന്നെ ക്ഷണിച്ചതിലുള്ള സന്തോഷം സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ. ഫാ. തോമസ് കടുകപ്പള്ളി പ്രകടിപ്പിച്ചു.
ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്‍റ് ബിജു കിഴക്കേകുറ്റ് ക്ലബിന്‍റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.
ചാക്കോ മറ്റത്തില്‍പറന്പില്‍ കോഓര്‍ഡിനേറ്റര്‍ ആയുള്ള വിദ്യാഭ്യാസ പുരസ്കാരവും ജോയിന്‍റ് സെക്രട്ടറി സാബു കട്ടപ്പുറം കോഓര്‍ഡിനേറ്റര്‍ ആയുള്ള കര്‍ഷകശ്രീ അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.
വൈസ് പ്രസിഡന്‍റ് ബാബു മാത്യു, ജോയിന്‍റ് ട്രഷറര്‍ ഷാബു മാത്യു, ബോര്‍ഡ് അംഗങ്ങളായ ജെസി റിന്‍സി, അജയ് മാത്യു, ആല്‍വിന്‍ ഷിക്കൂര്‍, കൊച്ചുമോന്‍ ചിറയില്‍, ഫിലിപ്പ് പുത്തന്‍പുര, സജി മണ്ണംചേരില്‍, സന്തോഷ് കാട്ടുക്കാരന്‍, ഷൈനി ഹരിദാസ്, റ്റോബിന്‍ എന്നിവരും മുന്‍ പ്രസിഡന്‍റുമാരായ പി.ഒ. ഫിലിപ്പ്, അഗസ്റ്റിന്‍ കരിങ്കുറ്റി, ജെയിംസ് കട്ടപ്പുറം, സണ്ണി വള്ളിക്കളം, രാജന്‍ ഏബ്രഹാം എന്നിവരും ഫോമാ റീജിയന്‍ വൈസ് പ്രസിഡന്‍റ് ജോണ്‍ പാട്ടാതി, ഫോക്കാന റീജണല്‍ വൈസ് പ്രസിഡന്‍റ് അലക്‌സ് കൊച്ചുപുരയ്ക്കല്‍, ഫൊക്കാന നാഷണല്‍ സെക്രട്ടറി സജിമോന്‍ ആന്‍റണി , ഐഎംഎ പ്രസിഡന്‍റ് നിബു കുളങ്ങര, മുന്‍ പ്രസിഡന്‍റ് ജോര്‍ജ് പണിക്കര്‍, കേരള അസോസിയേഷന്‍ സെക്രട്ടറി ഡോ. ബിനോയ് ജോസഫ്, മിഡ് വെസ്റ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റും ഫോമാ നാഷണല്‍ കമ്മിറ്റി അംഗവുമായ പീറ്റര്‍ കുളങ്ങര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്നു ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ്, റോസ് വടകര എന്നിവരുടെ നേതൃത്വത്തില്‍ നിരവധി ആഘോഷപരിപാടികളും അരങ്ങേറി. യുവജന പ്രതിനിധികളായ കാല്‍വിന്‍ കവലയ്ക്കല്‍ , സാറ അനില്‍ എന്നിവര്‍ പരിപാടികളുടെ അവതാരകരായിരുന്നു.
റ്റോബിന്‍ തോമസിന്റെ നേതൃത്വത്തില്‍ ഇട്ട അത്തപ്പൂക്കളവും, താലപ്പൊലിയും, മാവേലി തമ്പുരാന്‍ (സിറിയക് പുത്തന്‍പുര) ചെണ്ടമേളത്തോടെയുള്ള ഘോഷയാത്ര എന്നിവയോടെയാണ് വിശിഷ്ടാതിഥികളെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളിലേക്ക് ആനയിച്ചത്. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
വിവിധ കലാപരിപാടികളായ ജിനു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഡാന്‍സ്, ജെസി തരിയത്തിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് സോംഗ്, തിരുവാതിര – റോസ് വടകര, സാന അനില്‍, ഡോ. സിബിള്‍ ഫിലിപ്പ്, ജിസ ചിറമേല്‍, ജൂബി വള്ളിക്കളം, സ്വര്‍ണ്ണം ചിറമേല്‍, ലിന്റ ജോസ് & ജിനു ജോസ്, ചിന്നു തോട്ടം, ശ്രീദേവി എന്നിവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഡാന്‍സ്, ബോളിവുഡ് മിക്‌സ്: കാല്‍വിന്‍, കെവിന്‍ മൂലയില്‍, ടിബിന്‍ തോമസ്, എബിന്‍ പോളക്കാട്ടില്‍, ഏതന്‍ തോമസ് തുടങ്ങി നിരവധി കലാപരിപാടികളും അരങ്ങേറി.
അസോസിയേഷന്റെ സ്‌പോണ്‍സേഴ്‌സായി മെഗാ സ്‌പോണ്‍സര്‍ മൊളാക്കല്‍ ഫാമിലി, ഗ്രാന്റ് സ്‌പോണ്‍സേഴ്‌സ് റോയല്‍ മലബാര്‍, അറ്റോര്‍ണി സ്റ്റീവ് ക്രിഫേസ്, വിന്‍സി മാത്യു പ്രോപ്പര്‍ട്ടീസ്, ചാക്കോച്ചന്‍ കടവില്‍, വൈസ് മോര്‍ട്ട്‌ഗേജ്, സര്‍ട്ടിഫൈഡ് അക്കൗണ്ട്‌സ് ആന്‍ഡ്രൂ തോമസ്, ജോസ് ചാമക്കാല, സിറ്റി വൈഡ് മോര്‍ട്ട്‌ഗേജ്, അറ്റോര്‍ണി പോള്‍ & ഡോ. സുമ പീറ്റര്‍ അറയ്ക്കല്‍ & പുന്നൂസ് തച്ചേട്ട് എന്നിവരായിരുന്നു.
2021-23 കാലഘട്ടത്തിലേക്കുള്ള അസോസിയേഷന്റെ പുതിയ ഭരണസിമിതി: പ്രസിഡന്റ്- ജോഷി വള്ളിക്കളം, സെക്രട്ടറി- ലീല ജോസഫ്, ട്രഷറര്‍ – ഷൈനി ഹരിദാസ്, വൈസ് പ്രസിഡന്റ്- മൈക്കിള്‍ മാണിപറമ്പില്‍ എന്നിവരേയും മറ്റ് ബോര്‍ഡ് അംഗങ്ങളേയും സദസിന് പരിചയപ്പെടുത്തി.
ഓണാഘോഷത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ട്രഷറര്‍ മനോജ് അച്ചേട്ട് നന്ദി രേഖപ്പെടുത്തി.