സുരേന്ദ്രന് നായര്‍
കലിഫോർണിയ ∙ കലിഫോർണിയയിലെ സാന്റിയാഗോ ഹിൽട്ടൺ ബയ്ഫ്രന്റ് റിസോർട്ടിൽ വച്ച് എ.കെ.എം.ജി.യുടെ 45–ാമത് കൺവൻഷൻ ഓഗസ്റ്റ് 29,30,31 തീയതികളിൽ ആഘോഷപൂർവ്വം നടക്കുന്നു.
ആതുരശുശ്രൂഷാ രംഗത്തെ മലയാള സാന്നിധ്യം അഭിമാനത്തോടെ മാലോകരെ ബോധ്യപ്പെടുത്തിയ എ.കെ.എം.ജി, സേവനരംഗത്തുള്ള കേരളീയ ഡോക്ടർമാരുടെ പ്രാവീണ്യം ലോകോത്തരമായി നവീകരിക്കാനും ഔഷധ നിർമ്മാണ രംഗത്തെ പുത്തൻ കാൽവയ്പുകൾ പരിചയപ്പെടുത്താനും നടത്തിവരുന്ന വലിയ സംഭാവനയാണ് എല്ലാ വര്‍ഷങ്ങളിലും ആവർത്തിക്കുന്ന കൺവൻഷനുകൾ. കൺവൻഷനിൽ വിദഗ്ധർ നയിക്കുന്ന തുടർ വിദ്യാഭ്യാസ സെമിനാറുകളും കലാസാംസ്കാരിക പ്രകടനങ്ങളും അരങ്ങേറും
കൺവൻഷനെക്കുറിച്ചു വിശദീകരിച്ച പ്രസിഡന്റ് ഡോ: സിന്ധു പിള്ള, സെക്രട്ടറി ഡോ: തോമസ് രാജൻ വൈ: പ്രസിഡന്റ് ഡോ: എലിസബത് മാമൻ ട്രഷറർ ഡോ: ഷെബി കുട്ടി തുടങ്ങിയവരോടൊപ്പം കൺവൻഷൻ പരിപാടികൾക്ക് നേതൃത്വം നൽകുന്ന മികച്ച സംഘാടകനും വിവിധ മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ളയാളുമായ ചെയർമാൻ ഡോ: രവി രാഘവനോടൊപ്പമുള്ള കൺവൻഷൻ കമ്മിറ്റിയെയും പരിചയപ്പെടുത്തി.
ഡോ: റൂബി കോശി, ഡോ: ഗീത അശോക്, ഡോ: അനൂപ് കാരിപ്പോടു എന്നിവർ കോചെയർമാൻമാരായും ഡോ: രാജു പിള്ള CME ചെയറായും ഡോ: ചിന്നു മണ്ണിക്കരോട്ട് കൾച്ചറൽ ചെയറായും പ്രവർത്തിക്കുന്നു.
വിജ്ഞാനവും വിനോദവും സമന്വയിക്കുന്ന ഈ സൗഹൃദ കുടുംബ സംഗമത്തിലേക്ക് എല്ലാ മലയാളി ഡോക്ടർമാരുടെയും സാന്നിധ്യം അഭ്യർഥിക്കുന്നതായി പ്രസിഡന്റ് ഡോ: സിന്ധു പിള്ളയും കൺവൻഷൻ ചെയർമാൻ ഡോ: രവി രാഘവനും അറിയിക്കുന്നു.