രാജ്യത്തിനുവേണ്ടി നേട്ടമുണ്ടാക്കുന്നവര്‍ക്ക് ആനന്ദ് മഹീന്ദ്ര എക്സ്.യു.വി.700, മഹീന്ദ്ര ഥാര്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്.
ആനന്ദ് മഹീന്ദ്രയുടെ സമ്മാനം ഏറ്റവാങ്ങുന്ന താരങ്ങളില്‍ ഏറ്റവും ഒടുവിലെ വ്യക്തിയാണ് ചെസ് ലോകകപ്പില്‍ രണ്ടാംസ്ഥാനംനേടി തിരിച്ചെത്തിയ പ്രഗ്നാനന്ദ. മഹീന്ദ്ര എക്സ്.യു.വി.400 ഇലക്ട്രിക് ആണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.
എക്സിലെ കുറിപ്പിലൂടെയാണ് ആനന്ദ് മഹീന്ദ്ര സമ്മാന വിവരം പങ്കുവെച്ചത്. പ്രഗ്നാനന്ദയും ഒരു ഥാര്‍ സമ്മാനമായി നേടാന്‍ അര്‍ഹനാണെന്ന് കാണിച്ച് ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്ത ക്രിഷ്ലെയ് കുമാര്‍ എന്നയാളുടെ പോസ്റ്റിന് മറുപടിയായാണ് അദ്ദേഹം സമ്മാന വിവരം വെളിപ്പെടുത്തിയത്. എന്നാല്‍, സമ്മാനം പ്രഗ്നാനന്ദയ്ക്കല്ല, മറിച്ച് അദ്ദേഹത്തെ ഇതിനായി പ്രോത്സാഹിപ്പിച്ച മാതാപിതാക്കള്‍ക്കാണ് സ്മ്മാനിക്കുകയെന്നാണ് മഹീന്ദ്ര ട്വിറ്റര്‍ കുറിപ്പില്‍ അറിയിച്ചത്.