Wednesday, January 15, 2025

HomeNewsKerala'കാലത്തിന്റെ എഴുത്തകങ്ങള്‍' ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ്  പ്രകാശനം ചെയ്തു

‘കാലത്തിന്റെ എഴുത്തകങ്ങള്‍’ ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ്  പ്രകാശനം ചെയ്തു

spot_img
spot_img

ചാരുംമൂട് റീഡേഴ്സ് ക്ലബ് വായനശാലയൊരുക്കിയ ഓണാഘോഷ സാംസ്‌കാരിക സമ്മേളനത്തില്‍  ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് (കേരള ഉപലോകായുക്ത) ഡോ.മുഞ്ഞിനാട് പത്മകുമാര്‍ പ്രശസ്ത സാഹിത്യകാരന്‍  കാരൂര്‍ സോമന്റെ സര്‍ഗ്ഗസാഹിത്യ കൃതികളെ ക്കുറിച്ചെഴുതിയ  പഠനഗ്രന്ഥം ‘കാലത്തിന്റെ എഴുത്തകങ്ങള്‍’  താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുവിന് നല്‍കി പ്രകാശനം ചെയ്തു.  

രാവിലെ 8 മണിക്ക് പതാക ഉയര്‍ത്തി വായനശാല രക്ഷാധികാരി അഡ്വ.സുധീര്‍ഖാന്‍  നിര്‍വഹിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ക്ക് ശേഷം നടന്ന കവിയരങ്ങ് കാരൂര്‍ സോമന്‍  ഉദ്ഘാടനം ചെയ്തു.  കവിയരങ്ങില്‍ കാര്‍ത്തി ചാരുംമൂട്, വിമ  വാസുദേവ്, ഷാഫി മുഹമ്മദ് റാവുത്തര്‍, ശ്രീകല ദേവയാനം, ശ്രീകല ഗോപീകൃഷ്ണ, ശ്രീദേവി തുടങ്ങിയവര്‍ കവിതകള്‍ ആലപിച്ചു. റീഡേഴ്സ് ക്ലബ് പ്രസിഡന്റ് പി.സുജിത് കുമാറിന്റെ അധ്യക്ഷതയി  നടന്ന  സാംസ്‌കാരിക സമ്മേളനം ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് ഉദ്ഘാടനം ചെയ്തു. 

ഇന്ത്യന്‍ ഭരണഘടന, നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ആധികാരികമായി വിശകലനം ചെയ്തു. ലോകത്തെ മനോഹരമായ ഒരു പ്രദേശമാണ് കേരളം. നമ്മള്‍ സംസ്‌കാരസമ്പന്നരുമാണ്. എന്നിട്ടും അന്ധവിശ്വാസികളുടെ ഒരു കൂടാരമായി കേരളം മാറി. പലയിടത്തും  കാട്ടുമൃഗങ്ങളെപോലെ പരസ്പരം കലഹിക്കുന്നുവെന്നും എല്ലാവരും ഐക്യത്തോടെ കഴിഞ്ഞില്ലെങ്കില്‍ രാജ്യം ഛിന്നഭിന്നമാകുമെന്നും   ഒരാളുടെ വിശ്വാസം മറ്റൊരാള്‍ക്ക് നന്മ പകരുന്നതാകണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍  അറിയിച്ചു. 

മാവേലിക്കര എം.എല്‍.എ. എം.എസ്.അരുണ്‍കുമാര്‍,  ബി.ബിനു (മുന്‍ ചുനക്കര പഞ്ചായത്ത് പ്രസിഡന്റ്) ഓണസന്ദേശം നല്‍കി. ജീവകാരുണ്യ മേഖലയില്‍ അനുദിനം പ്രവര്‍ത്തിക്കുന്ന ഷാജഹാന്‍ അലി റാവുത്തര്‍,  ദേശീയ അധ്യാപക പുരസ്‌കാര ജേതാവ് എം.ആര്‍.സി.നായര്‍, മംഗളം മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ , മാതൃകാധ്യാപികയായ മണിയമ്മ ടീച്ചര്‍ തുടങ്ങിയവരെ  ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ്  ആദരിച്ചു.  പ്രദേശവാസികള്‍ക്ക് റീഡേഴ്സ് ക്ലബ് ഓണകിറ്റുകള്‍ നല്‍കി.  അഡ്വ.സഫിയ സുധീര്‍ (മുന്‍ ഗവ. പ്ളീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടര്‍) സ്വാഗതവും ആര്‍.രാജേഷ് (റീഡേഴ്സ് ക്ലബ് സെക്രട്ടറി) നന്ദിയും  രേഖപ്പെടുത്തി. ക്ലബ് അംഗങ്ങള്‍ ഒരുക്കിയ നൃത്ത സംഗീത വിരുന്ന് ഓണനിലവിനെ അതിമനോഹരമാക്കി. 

English Summary: ‘kalathinte ezhuthakangal’ was released by Justice Babu Mathew P. Joseph.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments