Friday, May 9, 2025

HomeNewsIndiaമാതാപിതാക്കളില്‍ നിന്ന് മാറി താമസിക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുന്നത് ക്രൂരത: ഹൈക്കോടതി

മാതാപിതാക്കളില്‍ നിന്ന് മാറി താമസിക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുന്നത് ക്രൂരത: ഹൈക്കോടതി

spot_img
spot_img

ന്യൂഡല്‍ഹി: ന്യായമായ കാരണങ്ങള്‍ ഇല്ലാതെ മാതാപിതാക്കളില്‍ നിന്ന് മാറി താമസിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ നിരന്തരം നിര്‍ബന്ധിക്കുന്നത് ക്രൂരതയാണെന്ന് ഡല്‍ഹി ഹൈക്കോടതി.

പാശ്ചാത്യ സമൂഹത്തില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യയില്‍ മകന്‍ മാതാപിതാക്കളുടെ അടുത്തുനിന്ന് മാറി താമസിക്കുന്നതും ഭാര്യ അതിന് നിര്‍ബന്ധിക്കുന്നതും സാധാരണമല്ലെന്ന് ജസ്റ്റിസ് സുരേഷ് കുമാര്‍ കായിത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

സാധാരണഗതിയില്‍, ന്യായമായ ശക്തമായ കാരണങ്ങളില്ലാതെ, തന്റെ ഭര്‍ത്താവ് കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് തനിക്കൊപ്പം താമസിക്കണമെന്ന് ഭാര്യ ഒരിക്കലും നിര്‍ബന്ധം പിടിക്കാറില്ലെന്നും കോടതി നിരീക്ഷിച്ചു.

വിവാഹ മോചനം അനുവദിക്കാത്ത കുടുംബ കോടതി വിധിക്ക് എതിരെ ഒരു യുവാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. കുടുംബ കോടതി ഉത്തരവ് റിദ്ദാക്കിയ ഹൈക്കോടതി, യുവാവിന് വിവാഹ മോചനം അനുവദിച്ചു.

തന്റെ ഭാര്യ വഴക്കാളിയാണെന്നും വീട്ടിലെ മുതിര്‍ന്നവരോട് ബഹുമാനം കാണിക്കുന്നില്ലെന്നും മാതാപിതാക്കളില്‍ നിന്ന് വേറിട്ട് താമസിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടെന്നും യുവാവ് ഹര്‍ജിയില്‍ പറഞ്ഞു.

ഒരു ഭര്‍ത്താവും ഇത് സഹിക്കില്ല. മതിയായ കാരണങ്ങളിലാതെ കുടുംബത്തില്‍ നിന്ന് വേര്‍പിരിയാന്‍ നിരന്തരം നിര്‍ബന്ധിക്കുന്നത് ഭര്‍ത്താവിന് എതിരായ ക്രൂതരയായി കണക്കാക്കപ്പെടും. കുടുംബത്തില്‍ നിന്ന് മാറി താമസിക്കാന്‍ ഭാര്യ പ്രത്യേക കാരണമൊന്നും ചൂണ്ടിക്കാണിക്കുന്നില്ല.-കോടതി നിരീക്ഷിച്ചു.

ഹിന്ദു വിഭാഗത്തില്‍പ്പെട്ട മകന്‍ മാതാപിതാക്കളില്‍ നിന്ന് മാറിതാമസിക്കുന്ന പതിവില്ലെന്ന് സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിവാഹതിനാകുമ്ബോള്‍ മകന്‍ കുടുംബത്തില്‍ നിന്ന് മാറുന്ന പാശ്ചാത്യ രീതി ഇന്ത്യയില്‍ പിന്തുടരുന്നില്ല. വിവാഹ ശേഷം, ഭാര്യ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ ഭാഗമായി മാറുകയാണ്.- കോടതി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments