Friday, March 14, 2025

HomeAmericaഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയ്ക്ക് നവ നേതൃത്വം; സുനില്‍ തൈമറ്റം...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയ്ക്ക് നവ നേതൃത്വം; സുനില്‍ തൈമറ്റം പ്രസിഡന്റ്, രാജു പള്ളത്ത് ജനറല്‍ സെക്രട്ടറി

spot_img
spot_img

ന്യൂയോര്‍ക്ക് : അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കക്ക് നവ നേതൃത്വം. സുനില്‍ തൈമറ്റം – പ്രസിഡണ്ട് ,ജനറല്‍ സെക്രട്ടറിയായി രാജു പള്ളത്ത് , ട്രഷറര്‍ ആയി ഷിജോ പൗലോസ്, വൈസ് പ്രസിഡന്റായി ബിജു സഖറിയാ, ജോയിന്റ് സെക്രട്ടറിയായി സുധ പ്ലക്കാട്ട് , ജോയിന്റ് ട്രഷറര്‍ ആയി ജോയി തുമ്പമണ്‍ എന്നിവരാണ് ഇന്ത്യ പ്രസ് ക്ലബ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. സുനില്‍ ട്രൈസ്റ്റാര്‍ ആണ് പ്രസിഡന്റ് എലെക്ട് .

പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട സുനില്‍ തൈമറ്റം രണ്ട് ദശാബ്ദത്തിലേറെയുള്ള മാധ്യമരംഗത്തെ പ്രവര്‍ത്തന പരിചയവുമായാണ് ഇന്ത്യാ പ്രസ് ക്ലബ് സാരഥ്യം ഏറ്റെടുക്കുന്നത് . മലയാളിഎക്‌സ്പ്രസ്സ്.കോം ചീഫ് എഡിറ്ററാണ് . ഇന്ത്യ പ്രസ് ക്ലബ് നാഷണല്‍ സെക്രട്ടറി,നാഷണല്‍ ട്രഷറര്‍, ഫ്‌ലോറിഡ ചാപ്റ്റര്‍ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട രാജു പള്ളത്ത്, ഏഷ്യാനെറ്റിന്റെ നോര്‍ത്ത് അമേരിക്കന്‍ പ്രോഗ്രാം ഡയറക്ടറും ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന യുഎസ് വീക്കിലി റൗണ്ടപ്പിന്റെ പ്രൊഡ്യൂസറും കൂടിയാണ് ഇന്ത്യ പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡണ്ട് , നാഷണല്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021 ലെ ഇന്ത്യ മീഡിയ എക്സ്സലന്‍സി അവാര്‍ഡ് മികച്ച പ്രൊഡ്യൂസര്‍ എന്ന നിലയില്‍ കരസ്ഥമാക്കിയിരുന്നു രാജു പള്ളത്ത്.

ട്രഷറര്‍ ആയി നിയമിതനായിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ ചീഫ് ക്യാമറാമാനും , കോ-ഓര്‍ഡിനേറ്റിംങ് പ്രൊഡ്യൂസര്‍ കൂടിയായ ഷീജോ പൗലോസ് ആണ്. കഴിഞ്ഞ ഭരണ സമിതിയില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.ബെര്‍ഗന്‍ കൗണ്ടി (ന്യു ജെഴ്സി) ഗവണ്മെന്റിന്റെ് മീഡിയ എക്സലന്‍സ് അവാര്‍ഡ് നേടിയിട്ടുണ്ട് . 2017ല്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബെസ്റ്റ് കോര്‍ഡിനേറ്റിംഗ് പ്രൊഡ്യൂസ്രര്‍/ടെക്നീഷ്യന്‍ ആവര്‍ഡ് ലഭിച്ചു.

വൈസ് പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുവാന്‍ നിയുക്തനായിരിക്കുന്നത് ഫ്ളവേഴ്സ് ടിവി യുഎസ്എ യുടെ സിഈഓ ആയ ബിജു സഖറിയായാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇന്ത്യ പ്രസ് ക്ലബ്ബ് ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡണ്ട് ആയി പ്രവര്‍ത്തിച്ചു വന്നിരുന്ന അദ്ദേഹം ഏഷ്യാനെറ്റ്, ജയ്ഹിന്ദ് ടിവി തുടങ്ങിയ മറ്റു മുഖ്യാധാരാ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021 ലെ ഇന്ത്യ പ്രസ് ക്ലബ് ടിവി പ്രൊഡകഷന്‍ വിഭാഗത്തിലെ മീഡിയ എക്സ്സലന്‍സി അവാര്‍ഡ് ജേതാവ് കൂടിയാണ്.

ജോയിന്റ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സുധ പ്ലാക്കാട്ട് കൈരളി ടിവി യുഎസ്എ യുടെ അവതാരകയാണ്. ഇക്കഴിഞ്ഞ ഇന്ത്യാ പ്രസ് ക്ലബ് അന്താരാഷ്ട്ര മീഡിയ കോണ്‍ഫ്രന്‍സ് വേദിയില്‍ മികച്ച അവതാരകക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയിരുന്നു സുധ പ്ലാക്കാട്ട് .

ജോയിന്റ് ട്രഷറര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജോയി തുമ്പമണ്‍ ഹാര്‍വെസ്റ്റ് യു.എസ്.എ ടിവിയുടെ ഡയറക്ടര്‍ ആണ് . എഴുത്തുകാരനും, പത്രപ്രവര്‍ത്തകനുമായ ജോയി തുമ്പമണ്‍, വിവിധ സാംസ്‌കാരിക മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യ പ്രസ് ക്ലബ് ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് . സെക്രട്ടറി എന്നി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

പ്രസിഡന്റ് എലെക്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട സുനില്‍ ട്രൈസ്റ്റാര്‍ പ്രവാസി ചാനല്‍ സിഇഒയും കഴിഞ്ഞ കമ്മറ്റിയിലെ ജനറല്‍ സെക്രട്ടറിയും ആയിരുന്നു.

ചിക്കാഗോയില്‍ നടന്ന ഒന്‍പതാം അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ വച്ച് അധികാര കൈമാറ്റത്തിന്റെ സൂചനയായി നിലവിലുള്ള പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് ദീപനാളം സുനില്‍ തൈമറ്റത്തിന് കൈമാറിയിരുന്നു.ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുന്നത് ജനുവരി ഒന്ന് മുതലാണ്.

സംഘടന ഇതുവരെ നേടിയ മികവും യശസ്സും പുതിയ തലത്തിലേക്കുയര്‍ത്താന്‍ ശ്രമിക്കുമെന്ന് പ്രസിഡന്റ് സുനില്‍ തൈമറ്റവും ജനറല്‍ സെക്രട്ടറി രാജു പള്ളത്തും ട്രഷറര്‍ ഷിജോ പൗലോസും പറഞ്ഞു. സൗഹൃദം കൈമുതലായുള്ള സംഘടന ഇവിടെയും ,കേരളത്തിലും അടിയന്തര സഹായം ആവശ്യമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് താങ്ങായി മുന്നോട്ടു പോകും.

റിപ്പോര്‍ട്ട്: രാജു പള്ളത്ത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments