Friday, April 26, 2024

HomeAmericaകോവിഡ് 19 ടെസ്‌റ്‌റ് കിറ്റുകള്‍ക്ക് ക്ഷാമം-കാലാവധി കഴിഞ്ഞ കിറ്റുകള്‍ മൂന്നുമാസം കൂടി ഉപയോഗിക്കാന്‍ അനുമതി

കോവിഡ് 19 ടെസ്‌റ്‌റ് കിറ്റുകള്‍ക്ക് ക്ഷാമം-കാലാവധി കഴിഞ്ഞ കിറ്റുകള്‍ മൂന്നുമാസം കൂടി ഉപയോഗിക്കാന്‍ അനുമതി

spot_img
spot_img

പി.പി.ചെറിയാന്‍

കോവിഡ് 19 ടെസ്‌റ്‌റ് കിറ്റുകള്‍ക്ക് ക്ഷാമം-കാലാവധി കഴിഞ്ഞ കിറ്റുകള്‍ മൂന്നുമാസം കൂടി ഉപയോഗിക്കാന്‍ അനുമതി
ഫ്‌ളോറിഡ: കോവിഡ് 19 ടെസ്റ്റ് കിറ്റുകളുടെ ക്ഷാമം നേരിടുന്ന ഫ്‌ളോറിഡാ സംസ്ഥാനത്ത് വെയര്‍ ഹൗസില്‍ കെട്ടികിടക്കുന്ന കാലാവധി കഴിഞ്ഞ കിറ്റുകള്‍ക്ക്് മൂന്നുമാസം കൂടി കാലാവധി നീട്ടി കിട്ടിയതായി ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ റോണ്‍ ഡിസാന്റ്‌സ് ജനുവരി 12 ബുധനാഴ്ച വാര്‍്തതാ സമ്മേളത്തില്‍ അറിയിച്ചു.

ഡിസംബറില്‍ കാലാവധി അവസാനിച്ച ഒരു മില്യണ്‍ കൊറോണ വൈറസ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി യു.എസ്.ഫുഡ് ആന്റ്  ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് നല്‍കിയിരിക്കുന്നത്.

 ഡിസംബര്‍ 26നും 30നും കാലാവധി അവസാനിച്ച കിറ്റുകള്‍ വേയര്‍ ഹൗസില്‍ നിന്നും എമര്‍ജന്‍സി മാനേജ്‌മെന്റ് ഓഫീസും, കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, പബ്ലിക്ക് സേഫ്റ്റി ഏജന്‍സീസ്, ഹോസ്പിറ്റല്‍, ലോങ്ങ് ടേം കെയര്‍ ഫെസിലിറ്റീസ് തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് അയച്ചിട്ടുള്ളത്.

2021 ല്‍ ലഭിച്ച കിറ്റുകള്‍ക്ക് ആവശ്യക്കാര്‍ കുറവായതിനാല്‍ വേയര്‍ ഹൗസില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ഇപ്പോള്‍ സംസ്ഥാനം അതീവ ഗുരുതരാവസ്ഥയിലാണെന്നും കേവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
ബുധനാഴ്ച മാത്രം ഫ്‌ളോറിഡായില്‍ 71742 കോവിഡ് കേസ്സുകള്‍ സ്ഥിരീകരിച്ചു. പാന്‍ഡമിക്കിനുശേഷം ഫ്‌ളോറിഡായില്‍ ഇതുവരെ 4878524 പോസിറ്റീവ് കേസ്സുകളും, 62819 മരണവും സംഭവിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments