Sunday, February 23, 2025

HomeAmericaറവ.ഫാ.രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പാ കാതോലിക്കേറ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ്.

റവ.ഫാ.രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പാ കാതോലിക്കേറ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ്.

spot_img
spot_img

ഷാജീ രാമപുരം

ഡാലസ്: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ കാതോലിക്കേറ്റ് കോളേജ്  അലുംനി (Alumni) അസോസിയേഷന്റെ ഡാലസ് ചാപ്റ്റർ പ്രസിഡന്റ് ആയി റവ.ഫാ.രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പയെ തെരഞ്ഞെടുത്തു.

നിലവിലെ പ്രസിഡന്റ് ബിജു തോമസിന്റെ (ലോസൺ ട്രാവൽസ്) അധ്യക്ഷതയിൽ കോപ്പേൽ സിറ്റിയിൽ വെച്ച് കൂടിയ വാർഷിക പൊതുയോഗത്തിലാണ് പുതിയ വർഷത്തെ ചുമതലക്കാരെ തെരഞ്ഞെടുത്തത്.

സ്റ്റീഫൻ ജോർജ്  (സെക്രട്ടറി), ലിൻസ് ഫിലിപ്പ് (ട്രഷറാർ), സാലി തമ്പാൻ, കുഷി മാത്യു (പബ്ലിക് റിലേഷൻ കൺവീനേഴ്സ്), റവ.ഫാ.ജോൺ മാത്യു,  പി.ടി മാത്യുസ്, പ്രൊഫ.സോമൻ ജോർജ്, ബിജു തോമസ്, ജോൺ ഫിലിപ്സ്, സുനോ തോമസ്, ലളിതാ തമ്പി എന്നിവരെ എക്സിക്യൂട്ടിവ് ബോർഡ് അംഗങ്ങൾ ആയും തെരഞ്ഞെടുത്തു.

സംഘടനയുടെ കഴിഞ്ഞ നാളത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും പുതിയ വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖയും സെക്രട്ടറി സ്റ്റീഫൻ ജോർജ് അവതരിപ്പിച്ചു. ഡാളസിൽ താമസിക്കുന്ന പത്തനംത്തിട്ട കാതോലിക്കേറ്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ അംഗങ്ങളെ കൂടുതലായി ഉൾപ്പെടുത്തി സംഘടനയെ പുതിയ വർഷം വിപുലീകരിക്കും എന്ന് സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് ബിജു ലോസൺ അറിയിച്ചു.

പ്രസിഡന്റ് ആയി പുതിയതായി ചുമതലയേറ്റ റവ.ഫാ. രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പാ  നിലവിൽ കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാളസ് പ്രസിഡന്റും, പ്ലേനോ സെന്റ്.പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവക വികാരിയും, ഡാളസിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യവുമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments