Sunday, April 6, 2025

HomeAmericaകേരളാ സീനിയേർസ് ഓഫ് ഹൂസ്റ്റൺ പുതുവത്സര സംഗമം പ്രൗഢഗംഭീരമായി - തിരഞ്ഞെടുപ്പ് വിജയികളെയും പൊന്നു പിള്ളയെയും...

കേരളാ സീനിയേർസ് ഓഫ് ഹൂസ്റ്റൺ പുതുവത്സര സംഗമം പ്രൗഢഗംഭീരമായി – തിരഞ്ഞെടുപ്പ് വിജയികളെയും പൊന്നു പിള്ളയെയും ആദരിച്ചു.

spot_img
spot_img

ജീമോൻ റാന്നി 

ഹൂസ്റ്റൺ: കഴിഞ്ഞ 20 വർഷങ്ങളായി ജനോപകാരപ്രദമായ പ്രവർത്തനങ്ങളുമായി ഹൂസ്റ്റണിലെ സജീവ സാന്നിധ്യമായ കേരളാ സീനിയേർസ് ഓഫ് ഹൂസ്റ്റന്റെ വർഷാന്ത്യ പുതുവത്സര സംഗമം വ്യത്യസ്തമായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.

ഡിസംബർ 31 ശനിയാഴ്ച രാവിലെ സ്റ്റാഫോർഡ് ദേശി റെസ്റ്റോറന്റിൽ കൂടിയ സമ്മേളനത്തിൽ സംഘടനയുടെ സ്ഥാപക നേതാവും ഇപ്പോഴും കരുത്തുറ്റ നേതൃത്വം നൽകുന്നതുമായ  പൊന്നു പിള്ള അദ്ധ്യക്ഷത വഹിച്ചു.

പൊന്നു പിള്ളയുടെ പ്രാർത്ഥന ഗാനത്തിന് ശേഷം സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ  കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ, പൊന്നു പിള്ള   എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തി സമ്മേളനം ഉത്‌ഘാടനം ചെയ്തു.  

അമേരിക്കയിൽ എത്തിയിട്ട് 2023 ജനുവരി 1 നു 50 വർഷം പൂർത്തിയാക്കുന്ന പൊന്നു പിള്ളയെ മറിയാമ്മ ഉമ്മന്റെ നേതൃത്വത്തിൽ വനിതകൾ പൊന്നായണിയിച്ചു ആദരിച്ചു. ജീവ കാരുണ്യ, സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യമായ പൊന്നു ചേച്ചിയെ വേദിയിൽ സന്നിഹിതരായിരുന്ന വിശിഷ്ടാതിഥികൾ എല്ലാവരും പ്രകീർത്തിച്ചു. 20  വർഷം ഈ സംഘടനയെയും തന്റെ നേതൃപാടവത്തിൽ മുന്നോട്ടു കൊണ്ട് പോകുന്നതിൽ പ്രത്യേകം പ്രശംസിച്ചു.

തുടർന്ന് 2022 ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ഇന്ത്യൻ സമൂഹത്തിന്  പ്രത്യേകിച്ച് മലയാളികൾക്ക് അഭിമാനമായി മാറിയ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഫോർട്ട് ബെൻഡ് കൗണ്ടി  240 ജൂഡിഷ്യൽ ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് സുരേന്ദ്രൻ. കെ. പട്ടേൽ എന്നിവരെ പൊന്നാടയണയിച്ച്‌ ആദരിച്ചു. സ്വീകരണത്തിന് മൂന്ന് പേരും നന്ദി പറഞ്ഞു  

രണ്ടാമത്തെ പ്രാവശ്യവും ഉജ്ജ്വല വിജയം  കൈവരിച്ച കൗണ്ടി കോർട്ട് 3 ജഡ്ജ്  ജൂലി മാത്യു കേരളത്തിൽ നിന്ന് ആശംസകൾ അറിയിച്ചു.

സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ  കെൻ മാത്യു, തോമസ് നെയ്‌ച്ചേരിൽ, ഡോ. മനു ചാക്കോ,.ഡോ.ബിജു പിള്ള തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകരായ സൈമൺ വാളാച്ചേരിൽ, ഡോ. ജോർജ് കാക്കനാട്ട്,  ജീമോൻ റാന്നി, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ജി.കെ.പിള്ള, തോമസ്‌ ചെറുകര, എസ് .കെ.ചെറിയാൻ, അഡ്വ. മാത്യു വൈരമൺ, വാവച്ചൻ മത്തായി, നൈനാൻ മാത്തുള്ള, ജോൺ കുന്നക്കാട്ട് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ച് സമ്മേളനത്തെ മികവുറ്റതാക്കി.

ചടങ്ങിനു ശേഷം വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണവും ഉണ്ടായിരുന്നു.  

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments