Friday, April 19, 2024

HomeAmericaട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന് നവ നേതൃത്വം: സുരേഷ് നായർ പ്രസിഡന്റ്‌, അഭിലാഷ് ജോൺ സെക്രട്ടറി,...

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന് നവ നേതൃത്വം: സുരേഷ് നായർ പ്രസിഡന്റ്‌, അഭിലാഷ് ജോൺ സെക്രട്ടറി, സുമോദ് നെല്ലിക്കാല ട്രെഷറർ

spot_img
spot_img

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയലിലെ സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പമ്പ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പൊതുയോഗത്തോടനുബന്ധിച്ചായിരുന്നു തിരഞ്ഞെടുപ്പ്.


സാജൻ വറുഗീസിൻറ്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ റോണി വർഗീസ് വാർഷീക റിപ്പോർട്ടും, ഫിലിപ്പോസ് ചെറിയാൻ കണക്കും അവതരിപ്പിച്ചു.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സുരേഷ് നായർ പ്രെസിഡൻറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

അഭിലാഷ് ജോൺ സെക്രട്ടറി, സുമോദ് നെല്ലിക്കാല ട്രെഷറർ, ഓണം ചെയർമാൻ ലെനോ സ്കറിയ, കേരളാ ഡേ ചെയർമാൻ ഡോ ഈപ്പൻ ഡാനിയേൽ, ജോയ്ൻറ്റ് സെക്രട്ടറി അനീഷ് ജോയ്, ജോയ്ൻറ്റ് ട്രെഷറർ രാജൻ ശാമുവേൽ എന്നിവരെ കൂടാതെ വൈസ് പ്രെസിഡൻറ്റ്മാരായി വിൻസെൻറ്റ് ഇമ്മാനുവേൽ, സുധ കർത്താ, അലക്സ് തോമസ്, സാജൻ വർഗീസ്, ഫിലിപ്പോസ് ചെറിയാൻ, ജീമോൻ ജോർജ്, ആശ അഗസ്റ്റിൻ, പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് ആയി റോണി വർഗീസ്, അനൂപ് അനു, അവാർഡ് കമ്മിറ്റി ചെയർ പേഴ്സൺ ജോർജ് ഓലിക്കൽ, കർഷക രത്ന ചെയർ പേഴ്സൺ തോമസ് പോൾ, പ്രൊസഷൻ ജോർജി കടവിൽ, പി ർ ഓ ജോബി ജോർജ്‌, ഓഡിറ്റർ ജോൺ പണിക്കർ എന്നിവരെ തിരഞ്ഞെടുത്തു.


പ്രെസിഡൻറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് നായർ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിൻറ്റെ മുൻ ചെയർമാനായും, ട്രെഷറർ ആയും എൻ എസ് എസ് ഓഫ് പി എ, ഫ്രണ്ട്‌സ് ഓഫ് റാന്നി എന്നീ സംഘടകളുടെ പ്രെസിഡൻറ്റ് ആയും പ്രെവർത്തിച്ചിട്ടുള്ള വ്യക്തിയാണ്, സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട അഭിലാഷ് ജോൺ സിമിയോ അസ്സോസിയേഷൻറ്റെ സെക്രട്ടറി ആയും ട്രെഷറർ ആയും അതുപോലെ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിൻറ്റെ വൈസ് പ്രെസിഡൻറ്റ് ആയും പ്രെവർത്തിച്ചിട്ടുള്ള വ്യക്തിത്തമാണ്.

ട്രെഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട സുമോദ് തോമസ് നെല്ലിക്കാല ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിൻറ്റെ മുൻ ചെയർമാനായും, ജനറൽ സെക്രെട്ടറി ആയും, അതുപോലെ പമ്പ അസ്സോസിയേഷൻറ്റെ ജനറൽ സെക്രട്ടറി ട്രെഷറർ, ഫ്രണ്ട്‌സ് ഓഫ് റാന്നി ഫൗണ്ടർ ലീഡർ എന്നീ നിലകളിലും പ്രെവർത്തിച്ചിട്ടുണ്ട്.

  • സുമോദ് നെല്ലിക്കാല
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments