Sunday, January 5, 2025

HomeAmerica45 ദിവസം കൊണ്ട് ചൊവ്വയിലേക്ക് എത്തുന്ന പുതിയ പദ്ധതിയുമായി നാസ

45 ദിവസം കൊണ്ട് ചൊവ്വയിലേക്ക് എത്തുന്ന പുതിയ പദ്ധതിയുമായി നാസ

spot_img
spot_img

വാഷിങ്ടണ്‍: മനുഷ്യരെ ഗ്രഹാന്തര ജീവികളാക്കി മാറ്റി ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിവേഗം സഞ്ചാരം സാധ്യമാക്കുന്നതിന് ഒരു സ്പേസ് ഷിപ്പ് നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് ആരംഭിച്ചു. ഈ വാഹനം സൃഷ്ടിക്കുന്നതില്‍ വിജയിച്ചാലും ചൊവ്വയിലേക്കുള്ള യാത്ര ഏറെ വെല്ലുവിളി നിറഞ്ഞതാണ്.

നിലവില്‍ ഉപയോഗത്തിലുള്ള ഏറ്റവും മികച്ച വാഹനങ്ങളില്‍ മണിക്കൂറില്‍ 39600 കിലോമീറ്റര്‍ വേഗതയില്‍ യാത്ര ചെയ്താല്‍ പോലും ചൊവ്വയിലെത്താന്‍ ഏഴ് മാസത്തോളമെടുക്കും. എന്നാല്‍ പുതിയ പദ്ധതി അനുസരിച്ച് ചൊവ്വയിലേക്കുള്ള യാത്ര മാസങ്ങളില്‍ നിന്ന് ചുരുക്കം ചില ദിവസങ്ങളായി പരിമിതപ്പെടുത്താന്‍ സാധിച്ചേക്കും.

ന്യൂക്ലിയര്‍ തെര്‍മല്‍ ആന്റ് ന്യൂക്ലിയര്‍ ഇലക്ട്രിക് പ്രൊപല്‍ഷന്‍ (എന്‍ടിപി/എന്‍ഇപി)എന്നാണ് ഈ പുതിയ സാങ്കേതിക വിദ്യയുടെ പേര്. ഇതുവഴി ചൊവ്വയിലേക്ക് വെറും 45 ദിവസം കൊണ്ട് യാത്ര ചെയ്യാനാവുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നാസ ബൈ മോഡല്‍ ന്യൂക്ലിയര്‍ പ്രൊപ്പല്‍ഷന്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടിരുന്നു. ഈ സംവിധാനങ്ങളുടെ പരിമിതികളും നാസ പരിഗണിക്കുന്നുണ്ട്. സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി 12500 ഡോളര്‍ നാസ നല്‍കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments