രഞ്ജിത് നായർ
അമേരിക്കൻ മലയാളികളുടെ ഇടയിൽ സുപരിചിത ആയ ഡോ രുഗ്മിണി പത്മകുമാറിനെ മന്ത്ര സ്‌പോൺസർഷിപ് കമ്മിറ്റി ചെയർ ആയി നിയമിച്ചു . ഐഐടി ബോംബെയിൽ നിന്ന് രസതന്ത്രത്തിൽ ഡോക്ടറേറ്റ് പൂർത്തിയാക്കിയ ശ്രീമതി രുഗ്മിണി അസോസിയേറ്റ് പ്രൊഫസർ ആയി യുഎസിലെ സർവ്വകലാശാലകളായി (നെബ്രാസ്ക യൂണിവേഴ്സിറ്റി- ലിങ്കൺ & മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി) അധ്യാപനത്തിലും ഗവേഷണത്തിലും ജോലി ചെയ്തിരുന്നു
ഡോ രുഗ്മിണി പത്മകുമാർ വിവിധ മലയാളി അസോസിയേഷനുകളുടെ ഭാഗമായി വളരെക്കാലമായി ചാരിറ്റി & കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ് . കെഎച്ച്എൻഎയുടെ ഡിബി അംഗം, ഡബ്ല്യുഎംസിയുടെ ചാരിറ്റി ഫോറം ചെയർ, കെഎഎൻജെയുടെ ദീർഘകാല പ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ചു.ഫോമയിലും സജീവമാണ് .
പാലക്കാട് മണ്ണാർക്കാട് ആണ് സ്വദേശം. മുൻപ് മെറ്റ്‌ലൈഫിൽ ഫിനാൻഷ്യൽ അഡൈ്വസറായി ജോലി നോക്കിയിരുന്നു , ഇപ്പോൾ മാസ്‌മ്യൂച്ചലിൽ ഫിനാൻഷ്യൽ അഡ്വൈസറായി പ്രവർത്തിക്കുന്നു. അവരുടെ ഭർത്താവ് ഡോ. പത്മകുമാർ രാഘവകൈമളും ഐഐടി ബോംബെയിൽ നിന്ന് ബിരുദധാരിയാണ്, പ്രിൻസ്റ്റൺ എൻജെയിലെ ലൈഫ് സയൻസസ് കമ്പനിയുടെ ഡ്രഗ് ഡിസ്കവറി വിഭാഗത്തിന്റെ തലവനാണ്. മക്കൾ :അശ്വതി കൈമൾ അവിനാഷ് കൈമൾ