ഫാ.ബിൻസ് ജോസ് ചേതാലിൽ
ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ മിഷൻ ലീഗിലെയും ഇൻഫന്റ് മിനിസ്ട്രിയിലെയും കുഞ്ഞുങ്ങൾ കോട്ടയം അതിരൂപതയിലെ തെള്ളിത്തോട് സെൻറ് ജോസഫ്സ് ക്നാനായ കത്തോലിക്ക ഇടവക ദൈവാലയനിർമ്മാണത്തിനായി സാമ്പത്തിക സഹായം നൽകി പങ്കുകാരായി.ഉണ്ണിയേശുവിന്റെ പിറവിതിരുനാൾ ദിനത്തിൽ കുഞ്ഞുങ്ങൾ ഒരുക്കിയ ക്രിസ്തുമസ്സ് സമ്മാനട്രീയിലൂടെയാണ് തുക സമാഹരിച്ചത്.കുഞ്ഞുങ്ങൾ ഭവനങ്ങളിൽനിന്നും കൊണ്ടു വന്ന വിവിധ സമ്മാനങ്ങൾ ക്രിസ്തുമസ്സ് ട്രിയിൽ ഒരുക്കി നിശ്ചിത തുകയിൽ ഇഷ്ടമുള്ളത് നൽകിയാണ് തെള്ളിത്തോട് പള്ളിനിർമ്മാണ ഫണ്ടിൽ പങ്കുകാരാകാൻ കുട്ടികൾക്ക് കഴിഞ്ഞത്.തുക തെള്ളിത്തോട് സെൻറ് ജോസഫ് പള്ളിവികാരി റവ.ഫാ.റെജി മുട്ടത്തിന് കൈമാറി.ഒരു കൊച്ചുഇടവകയുടെ പള്ളി നിർമ്മാണത്തിൽ മറ്റൊരു കൊച്ചിടവകയിലെ കുട്ടികൾ നൽകിയ സംഭാവനയ്ക്ക് ഇടവക സമൂഹം പ്രത്യേകം നന്ദിയർപ്പിച്ചു.ഉണ്ണിയേശുവിന്റെ പിറവിതിരുനാളിൽ അവനായി ഒരുക്കുന്ന ഭവനനിർമ്മാണത്തിൽ പങ്കുകാരാകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ന്യൂജേഴ്സി ഇടവകയിലെ കുട്ടികൾ.