Sunday, March 3, 2024

HomeAmericaഇന്ത്യൻ റിപ്പബ്ലിക് ദിനാചരണവും മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനവും ആചരിച്ചു

ഇന്ത്യൻ റിപ്പബ്ലിക് ദിനാചരണവും മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനവും ആചരിച്ചു

spot_img
spot_img

സൗത്ത് ഫ്ലോറിഡ:സൗത്ത് ഫ്ലോറിഡയിലെ ഡേവിയിലുള്ള ഗാന്ധി സ്ക്വയറിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ,സൗത്ത് ഫ്ലോറിഡ റിപ്പബ്ലിക് ദിനം ആചരിച്ചു. പ്രസിഡൻറ് ബിനു ചിലമ്പത്ത് ,സെക്രട്ടറി എബി ആനന്ദ് , ജോയിന്റ് സെക്രട്ടറി മാത്തുക്കുട്ടി തുമ്പമൺ , കമ്മിറ്റി അംഗം മനോജ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മീറ്റിങ്ങിൽ പ്രസിഡന്റ് ബിനു ചിലമ്പത്ത് സ്വാഗതപ്രസംഗം നടത്തി പൊടിയമ്മ മാത്തുക്കുട്ടി പുഷ്പാർച്ചന നടത്തി.

നാഷണൽ വൈസ് പ്രസിഡൻറ് ഡോ. മാമൻ സി ജേക്കബ് ,മുൻ ഫോക്കാനോ പ്രസിഡൻറ് ജോർജി വർഗീസ് , ചെയർമാൻ അസീസി നടയിൽ , നാഷണൽ കമ്മറ്റി അംഗം സാജൻ കുര്യൻ , ജോയി കുറ്റിയാനി ,ബാബു കല്ലിടുക്കിൽ ,കേരള സമാജം പ്രസിഡൻറ് ജോസ് വടാപ്പറമ്പിൽ എന്നിവരുടെ സാന്നിധ്യം മീറ്റിങ്ങിനെ കൂടുതൽ ധന്യമാക്കി.

ഡോ. മാമ്മൻ സി ജേക്കബിന്റെ നേതൃത്വത്തിൽ ഒ ഐ സി സി ആരംഭ മീറ്റിങ്ങിനെ കുറിച്ച് ചർച്ച നടന്നു. ഭാവി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും 2024ലെ ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ വിജയത്തിന് വേണ്ടിയുളള പ്രവർത്തനങ്ങളിൽ സജീവമാകാനും തീരുമാനിച്ചു.

വാർത്ത -ബിനു ചിലമ്പത്ത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments