സ്റ്റീഫൻ ചോള്ളംബേൽ (പി.ആർ.ഒ)
ചിക്കാഗോ:മോർട്ടൻ ഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ 2023 ഓഗസ്റ്റ് 12 മുതൽ 20 വരെ തീയതികളിൽ നിശ്ചയിച്ചിരിക്കുന്ന പ്രധാനാ തിരുനാളിന്റെ ധനസമാഹരണ ഉദ്ഘാടനം ഫെബ്രുവരി 12 ഞായറാഴ്ച 10 മണിക്കുള്ള വിശുദ്‌ധ കുർബാനയ്ക്കുശേഷം നടത്തപ്പെട്ടു.
ഇടവകയിലെ എല്ലാ വനിതകളും പ്രസുദേന്തിമാരായിരിക്കും എന്നതാണ് ഈ തിരുനാളിന്റെ സവിശേഷത. രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ ബലിയിൽ ഫാ. ലിജോ കൊച്ചുപറമ്പിൽ കാർമ്മികത്വം വഹിച്ചു. കുർബ്ബാനക്കൂശേഷം തിരുന്നാൾ നടത്തിപ്പിനും തദനന്തര കാരുണ്യ പ്രവർത്തികൾക്കുമുള്ള നിയോഗതുകയുമായി ഇടവകയിലെ എല്ലാ വനിതകളും അൾത്തായുടെ മുൻപിൽ സന്നിഹിതരായി. ഇടവക വികാരി ഫാ. തോമസ് മുളവനാൽ ഓരോരുത്തരുടെയും പക്കൽനിന്നും നിയോഗതുക ഏറ്റുവാങ്ങി.

നൂറുകണക്കിന് വനിത പ്രസുദേന്തിമാര് പങ്കെടുത്ത ചടങ്ങിന്ശേഷം ഏവർക്കും ക്‌നാനായ ട്രഡീഷണൽ സദ്യയായ പിടിയും കോഴിക്കറിയും ഒരുക്കി വനിതകൾ കിക്ക് ഓഫ് ദിനം സമൃദ്ധമാക്കി. തലേദിവസം പിടിയുരുട്ടൽ ഒരുക്കങ്ങൾക്കായി നിരവധി വനിതാ പ്രതിനിധികൾ പള്ളിവക അടുക്കളയിൽ ഒത്തുകൂടിയിരുന്നു.കിക്ക് ഓഫിന് നേതൃത്വം നൽകിയ വുമൺ മിനിസ്ട്രി സ്ക്സിക്യൂട്ടിവ് അംഗങ്ങളെയും, വിവിധ തിരുനാൾ കമ്മിറ്റിക്കാരേയും, എല്ലാ പ്രസുദേന്തിമാരെയും, കൈക്കാരന്മാരെയും വികാരി ഫാ. തോമസ് മുളവനാൽ അഭിനന്ദിക്കുകയും ആത്മീയമായി ഒരുങ്ങിയ നല്ലൊരു തിരുനാളാഘോഷം ആശംസിക്കുകയും ചെയ്തു.
