Saturday, July 27, 2024

HomeAmericaശ്രീകുമാർ ഉണ്ണിത്താനെ ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനാര്‍ഥിയായി വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷഷൻ...

ശ്രീകുമാർ ഉണ്ണിത്താനെ ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനാര്‍ഥിയായി വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷഷൻ നാമനിര്‍ദ്ദേശം ചെയ്‌തു

spot_img
spot_img

ടെറൻസൺ തോമസ്

(വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷഷൻ പ്രസിഡന്റ് )

ന്യൂറൊഷേല്‍: മാധ്യമപ്രവർത്തകനും, ഫൊക്കാനയുടെ പി ആർ ഓ യുമായ ശ്രീകുമാർ ഉണ്ണിത്താനെ 2024 ൽ നടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിൽ ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനാര്‍ഥിയായി വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷഷൻ നാമ നിര്‍ദ്ദേശം ചെയ്‌തു.ഫൊക്കാനയുടെ വളർച്ചയിൽ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയുടെ സ്വാധീനം ഉറപ്പിക്കുകയും അത് ഫൊക്കാനാക്കും മറ്റ് അംഗസംഘടനകൾക്ക്‌ ഉപകാരപ്രദമാക്കി തീർക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ശ്രീകുമാർ ഉണ്ണിത്താന്റെ സ്ഥാനാര്ഥിത്വത്തിനു പിന്നിലെന്നു ഫൊക്കാനയുടെ മുൻ സെക്രട്ടറികൂടിയായ അസോസിയേഷൻ പ്രസിഡന്റ് ടെറൻസൺ തോമസ് അറിയിച്ചു.

അഞ്ചു പതിറ്റാണ്ടുകൾക്ക് മുൻപ് അമേരിക്കൻ മലയാളി സമൂഹത്തിൽ മലയാളികളുടെ കുട്ടായ്മ ആരംഭിക്കുന്ന സമയത്ത് രൂപം കൊണ്ട സംഘടനകളിൽ ഒന്നാം സ്ഥാനമാണ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷനുള്ളത് . ഇന്നലകളെ കുറിച്ചു ഓർക്കുകയും നാളെയെ എങ്ങനെ സമീപിക്കണമെന്ന് ചിന്തിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ഈ സംഘടന. അംഗബലത്തിലും പ്രവര്‍ത്തന ശൈലിയിലും എറ്റവും മുന്നില്‍ നിൽക്കുന്നതും ഫൊക്കാനയുടെ ആരംഭകാലംമുതലുള്ള ഏറ്റവും വലിയ മെംബര്‍ അസോസിയേഷനുകളില്‍ ഒന്നുമാണ് വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍. 2024 ഫൊക്കാന ഭരണസമിതിയിൽ ഒരു പ്രധാന സ്ഥാനത്ത് ഈ സംഘടനയുടെ ഒരാൾ ഉണ്ടാകണമെന്ന് അസോസിയേഷൻ ആഗ്രഹിക്കുന്നു.
.
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷഷന്റെ മുന്‍ പ്രസിഡന്റും നിലവില്‍ ഫൊക്കാന കമ്മിറ്റി മെംബറും പി.ആർ .ഒ മായി പ്രവർത്തിക്കുന്നതും കല ,സാംസ്‌കാരിക, സാമൂദായിക രംഗത്ത്‌ തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയുമായ ശ്രീകുമാർ ഉണ്ണിത്താനെ 2024 ല്‍ നടക്കുന്ന ഫൊക്കാനയുടെ സംഘടനാ തിരഞ്ഞെടുപ്പില്‍ സെക്രട്ടറി സ്ഥാനാര്‍ഥിആയി നാമ നിര്‍ദ്ദേശം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഫൊക്കാന ചാരിറ്റി കോർഡിനേറ്ററും മുൻ ഫൊക്കാന എക്സി. വൈസ് പ്രസിഡന്റുമായമുൻ അസോസിയേഷൻ പ്രസിഡന്റ് കൂടിയ ജോയി ഇട്ടൻ അഭിപ്രായപ്പെട്ടു.

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ്‌ എന്ന നിലയില്‍ ശ്രീകുമാർ ഉണ്ണിത്താൻ സംഘടനയുടെ വളര്‍ച്ചക്ക്‌ നല്‍കിയ വലിയ സംഭാവനകളും നിലവില്‍ ഫൊക്കാനയുടെ പി.ആർ .ഒ എന്ന നിലയിൽ ഫൊക്കാനയുടെ വളർച്ചക്കുവേണ്ടി ഫൊക്കാന ചെയ്യുന്ന നല്ല പ്രവർത്തികൾ മാധ്യമങ്ങളിൽ എത്തിക്കുകയും , സംഘടനെയെ വളരെ അധികം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തുവരുന്നതും , സേവനരംഗത്ത്‌ കഴിവും പ്രാപ്‌തിയുമുള്ള ഒരു വ്യക്‌തി എന്ന നിലയിലും , ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച്‌ തന്റെ കഴിവു തെളിയിച്ചിട്ടുള്ള ഉണ്ണിത്താനെ സെക്രട്ടറി സ്ഥാനത്തേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യുന്നത് ഒരേ മനസ്സോടെയാണെന്ന് അസോസിയേഷന്റെ ( മുൻപ്രസിഡന്റും ) വൈസ് പ്രസിഡന്റ്മായാ ആന്റോ വർക്കി ജോയിന്റ് സെക്രട്ടറിയും മുൻ പ്രസിഡന്റ് കൂടിയായ കെ.ജി . ജനാർദ്ദനൻ,മുൻ പ്രസിഡന്റും ട്രസ്റ്റീ ബോർഡ്‌ ചെയർമാനുമായ ജോൺ മാത്യു (ബോബി ) എന്നിവർ അഭിപ്രായപ്പെട്ടു.

സമൂഹത്തിന്‌ നന്മകള്‍ ചെയ്യുമ്പോഴാണ്‌ നാം ജനസമ്മതരാകുന്നത്‌. 2024 മുതൽ രണ്ടുവര്‍ഷത്തേക്ക്‌ ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ണിത്താന് കഴിയും എന്ന വിശ്വാസം ഉണ്ട്, എല്ലവേരയും ഒത്തു ഒരുമിച്ചു സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിച്ച്‌ മലയാളി സംഘടനകളെ, പ്രത്യേകിച്ച്‌ ഫൊക്കാനയുടെ അംഗസംഘടനകളെ, ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനരീതി നടപ്പിലാക്കാൻ ഉണ്ണിത്താന് കഴിയും എന്ന വിശ്വാസം ഉണ്ട് അതുകൊണ്ട്തന്നെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് പിന്തുണക്കുന്നതെന്ന് കമ്മിറ്റി മെംബറും മുൻ പ്രസിഡന്റ് മായാ ഗണേഷ് നായർ , മുൻ സെക്രട്ടറി ലിജോ ജോൺ ,മുൻ വൈസ് പ്രസിഡന്റും റീജണൽ സെക്രട്ടറിയുമായ ഷൈനി ഷാജൻ, മുൻ ട്രഷററും റീജണൽ കോർഡിനേറ്റർ കുട്ടിയായ ഇട്ടൂപ് ദേവസി, മുൻ സെക്രട്ടറിയും (ട്രസ്റ്റീ ബോർഡ്‌ മെംബറും) രാജ് തോമസ് , മുൻ ട്രഷർ രാജൻ ടി ജേക്കബ്‌ (കമ്മിറ്റി മെംബെർ ), കമ്മിറ്റി മെംബേഴ്‌സ് ആയ ജോൺ തോമസ് , സുരേന്ദ്രൻ നായർ ,ലീന ആലപ്പാട്ട് എന്നിവർ അഭിപ്രായപ്പെട്ടു.

സംസാരത്തെക്കാൾ കൂടുതൽ പ്രവർത്തിയിൽ വിശ്വസിക്കുന്ന ഉണ്ണിത്താന് കഴിഞ്ഞ രണ്ട് താവണകളിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ അസോസിയേഷൻ അവിശ്വപെട്ടിട്ടും ഫൊക്കാനയുടെ കെട്ടുറപ്പിന് വേണ്ടി മാറിനിന്ന് സംഘടനാ പ്രവർത്തനം നടത്തുകയും സംഘടനയെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്. ഉണ്ണിത്താന്റെ പ്രവർത്തനം സംഘടനക്ക് ഒരു മുതൽക്കൂട്ടാവും എന്നകാര്യത്തിൽ യാതൊരു സംശയവും ഇല്ലെന്ന് ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പറും മുൻ അസോസിയേഷൻ സെക്രെട്ടറിയുമായ നിരീഷ് ഉമ്മൻ , മുൻ ഫൊക്കാന നാഷണൽ കമ്മിറ്റി മെംബറും മുൻ അസോസിഷൻ സെക്രെട്ടറിയുമായ കെ .കെ . ജോൺസൺ വെസ്റ്ചെസ്റ്ററിന്റെ മുൻ ട്രസ്റ്റീ ബോർഡ് ചെയർമാൻ മാരായ എം .വി .കുര്യൻ , ചാക്കോ പി ജോർജ് (അനി ) എന്നിവർ അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ കലാലയ രാഷ്ട്രീയത്തിലൂടെ ആണ്പൊതുപ്രവർത്തനം ആരംഭിക്കുന്നത് , കേരളാ സ്റ്റുഡന്റസ് യൂണിയന്റെ ഭാരവാഹിയായും യൂത്ത് കോൺഗ്രസിന്റെ മണ്ഡലം, ബ്ലോക്ക് ഭാരവാഹിയായും സേവനം അനുഷ്‌ടിച്ചിട്ടുള്ള ഉണ്ണിത്താൻ അമേരിക്കയിൽ സ്ഥിരതാമസം ആയതിന് ശേഷം അമേരിക്കയുടെ കലാ സാംസ്‌കാരിക സമൂഹത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കമ്മിറ്റി മെംബർ,വൈസ് പ്രസിഡന്റ് ,സെക്രട്ടറിആയും , രണ്ടു തവണ പ്രസിഡന്റ് ആയും പ്രവർത്തിച്ചു.

അസോസിഷൻ പ്രസിഡന്റ് ആയിരുന്ന സമയത്തു മികച്ച പദ്ധതികളിലൂടെ അസോസിഷന്റെ പ്രവർത്തനം നടത്തുവാനും ഉണ്ണിത്താന് കഴിഞ്ഞു . കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിയയുടെ ജോയിന്റ് ട്രഷർ ആയും ട്രസ്റ്റി ബോർഡ് മെംബേർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഓവർസീസ് കോൺഗ്രസിന്റെ ട്രഷർ, ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് എന്ന നിലയിലും പ്രവർത്തിച്ചു .ഫൊക്കാനയുടെ ഓഡിറ്റർ, കമ്മിറ്റി മെംബർ, റീജണൽ വൈസ് പ്രസിഡന്റ് , എക്സി. വൈസ് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ച ഉണ്ണിത്താൻ ഇപ്പോൾ ഫൊക്കാനയുടെ പി.ആർ .ഒ ആയി പ്രവർത്തിക്കുന്നു. ഫൊക്കാനയുടെ പ്രവർത്തനങ്ങൾ സമയ സമയങ്ങളിൽ മാധ്യമങ്ങളിൽ എത്തിക്കുകായും എല്ലാ മാധ്യമങ്ങളുമായും നല്ല ബന്ധം പുലർത്തുകയും ചെയ്യുന്ന വ്യക്തിയാണ്. അമേരിക്കയിൽ അറിയപ്പെടുന്ന ഒരു എഴുത്തുകാരൻ കൂടിയാണ് ഉണ്ണിത്താൻ .

വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഡിസ്ട്രിക്‌ട് അറ്റണിസ് ഓഫീസിൽ ജോലി നോക്കുന്നു. ന്യൂ യോർക്കിലെ വൈറ്റ് പ്ലെയിൻസിലാണ് താമസം,

സംഘടനെയെ ഇനിയും കൂടുതൽ ഉയരത്തിലേക്ക് നയിക്കുവാൻ ഉണ്ണിത്താനെപ്പോലെ ഫൊക്കാനയെ സ്നേഹിക്കുന്ന ഒരാൾക്ക് കഴിയും എന്ന് എല്ലാവരും ഒരുപോലെ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ശ്രീകുമാർ ഉണ്ണിത്താന്റെ സ്ഥാനാർത്ഥിത്വത്തിനു വലിയ പിന്തുണയാണ് ഫൊക്കാനയിൽ ലഭിക്കുന്നത്. വളെരെ അധികം സംഘടനകൾ ഇപ്പോൾ തന്നെ ഉണ്ണിത്താന് പിന്തുണ അറിയിച്ചിട്ടുണ്ട്.

എല്ലാ അമേരിക്കൻ കനേഡിയൻ മലയാളീ അസോസിയേഷൻ പ്രവർത്തകരോട് ശ്രീകുമാർ ഉണ്ണിത്താന് പിന്തുണ അപേക്ഷിക്കുന്നതായും വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ അഭ്യർത്ഥിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments