ജെഫേഴ്സന്‍ സിറ്റി: ഭാഗ്യമില്ലെന്ന് കരുതിയ ഒരു ടിക്കറ്റില്‍ നിന്ന് ലക്ഷങ്ങളാണ് ഇപ്പോള്‍ മിസൗറിയിലെ ജെഫേഴ്സന്‍ സിറ്റിയില്‍ നിന്നുള്ള യുവാവിനെ തേടിയെത്തിരിക്കുന്നത്. ഇതിലും വലിയ ഭാഗ്യം തനിക്കിനി കിട്ടാനില്ലെന്ന് യുവാവ് പറയുന്നു.
താന്‍ ജീവിതത്തില്‍ ഏറ്റവും ദൗര്‍ഭാഗ്യ നിമിഷമായി കണ്ട കാര്യമെല്ലാം ഇപ്പോള്‍ വലിയ ഭാഗ്യമായി മാറിയെന്നാണ് യുവാവ് പറയുന്നത്. എന്നാല്‍ ഇയാള്‍ക്ക് ലോട്ടറിയടിച്ച രീതിയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാവുന്നത്.
ലോട്ടറി എന്നാല്‍ വലിയ ആവേശമായി കാണുന്ന മിസൗറി സ്വദേശിക്കാണ് ഇപ്പോള്‍ ഭാഗ്യത്തിന്റെ അനുഗ്രഹമുണ്ടായിരുന്നത്. അത് പറയുമ്പോള്‍ ഈ യുവാവിന് ഇപ്പോഴും അത്ഭുതമാണ്.
പവര്‍ബോള്‍ നമ്പര്‍ പരിശോധിക്കാനായി അര്‍ധരാത്രി താന്‍ എഴുന്നേറ്റുവെന്നും അതായിരുന്നു ഭാഗ്യത്തിന്റെ തുടക്കമെന്നും ഇയാള്‍ പറയുന്നു. പവര്‍ബോള്‍ നമ്പര്‍ തനിക്ക് തന്നെ അടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എഴുന്നേറ്റത്.
ആദ്യം ടിക്കറ്റ് പരിശോധിച്ചപ്പോള്‍ തനിക്ക് സമ്മാനമടിച്ചത് ചെറിയ തുകയാണെന്നാണ് കരുതിയത്. വെറും നൂറ് ഡോളര്‍ മാത്രമാണെന്നും കരുതി. എന്നാല്‍ ടിക്കറ്റ് പരിശോധിച്ചത് മുതല്‍ ഈ യുവാവിന് സ്വസ്ഥതയില്ലായിരുന്നു. വീണ്ടും പരിശോധിക്കണമെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. ഇവിടന്നങ്ങോട്ട് ഈ യുവാവിന്റെ ജീവിതം മാറി മറിയുന്നതാണ് കണ്ടത്.
വൈകാതെ തന്നെ തേടിയെത്തിയ ഭാഗ്യം ഈ യുവാവിന് മനസ്സിലായി. 50000 യുഎസ് ഡോളറാണ് സമ്മാനമായി അടിച്ചത്. 41 ലക്ഷം രൂപയില്‍ അധികം വരുമിത്. ഫെബ്രുവരി ആറിന് നറുക്കെടുത്ത പവര്‍ബോള്‍ ടിക്കറ്റിനാണ് ഇയാള്‍ക്ക് സമ്മാനമടിച്ചത്.
എന്നാല്‍ തുടക്കം തൊട്ടേ വലിയ സംശയത്തിലായിരുന്നു ഇയാള്‍. തനിക്ക് തന്നെയാണോ സമ്മാനമടിച്ചതെന്നായിരുന്നു സംശയം. ടിക്കറ്റ് വീണ്ടും പരിശോധിച്ചപ്പോഴാണ് തനിക്ക് പവര്‍ബോള്‍ അടിച്ചതായി മനസ്സിലായതെന്നും യുവാവ് പറഞ്ഞു.