Saturday, July 27, 2024

HomeAmericaഇന്ത്യയുടെ യശസ്സ് കളങ്കപ്പെടുത്താൻ രാജ്യാന്തര തലത്തിൽ ശ്രമം നടക്കുക്കുന്നുവെന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കർ

ഇന്ത്യയുടെ യശസ്സ് കളങ്കപ്പെടുത്താൻ രാജ്യാന്തര തലത്തിൽ ശ്രമം നടക്കുക്കുന്നുവെന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കർ

spot_img
spot_img

ന്യൂഡൽഹി: ബിബിസിയെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി ഇറക്കിയ സമയം യാദൃച്ഛികമല്ല, മറ്റൊരു തരത്തിലുള്ള രാഷ്ട്രീയമാണിത്. ഇന്ത്യയുടെ യശസ്സ് കളങ്കപ്പെടുത്താൻ രാജ്യാന്തര തലത്തിൽ നടന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നും ജയ്ശങ്കർ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം ശേഷിക്കെയാണ് മോദിക്കെതിരായ ഡോക്യുമെന്ററി യാദൃശ്ചികമല്ലെന്ന ജയശങ്കറിന്റെ പ്രതികരണം.

രാഷ്ട്രീയ രംഗത്തേക്ക് നേരിട്ടുവരാൻ ധൈര്യമില്ലാത്തവർ മാധ്യമങ്ങളുടെ മറയിൽ കളിച്ച മറ്റൊരു തരത്തിലുള്ള രാഷ്ട്രീയമാണിതെന്ന് വിമർശിച്ച ജയശങ്കർ, ഇതിന് പിന്നിലുള്ളവർ രാഷ്ട്രീയ രംഗത്തേക്ക് വരണമെന്ന വെല്ലുവിളിക്കുകയും ചെയ്തു. ചില സമയങ്ങളിൽ ഇന്ത്യയിലെ രാഷ്ട്രീയം രാജ്യത്തിനകത്തുനിന്നല്ല പുറത്തുനിന്നാണ് ആവിർഭവിക്കുന്നതെന്നും ഇന്ത്യാവിരുദ്ധ അജണ്ടകളുടെ ഭാഗമാണിതെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ജയശങ്കർ പറഞ്ഞു.

രാഷ്ട്രീയ നേട്ടത്തിനായി ഇന്ത്യയ്‌ക്കെതിരേ വിദേശ മാധ്യമങ്ങൾ കെട്ടിച്ചമയ്ക്കുന്ന അജണ്ടകൾ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കുവെന്ന് കോൺഗ്രസിന്റെ പേരെടുത്ത് പറയാതെ അദ്ദേഹം വിമർശിച്ചു.

‘1984ൽ ഡൽഹിയിൽ നിരവധി കാര്യങ്ങൾ നടന്നു. എന്തുകൊണ്ട് അതിലൊന്നും ഡോക്യുമെന്ററി കണ്ടില്ല? ബിബിസി ഡോക്യുമെന്ററി പുറത്തിറങ്ങിയ സമയം ആകസ്മികമാണെന്ന് കരുതുന്നുണ്ടോ? ഞാൻ ഒരുകാര്യം പറയാം, ഇന്ത്യയിലും ഡൽഹിയിലും തിരഞ്ഞെടുപ്പ് കാലം ആരംഭിച്ചോ ഇല്ലയോ എന്ന് എനിക്കറിയില്ല. എന്നാൽ ലണ്ടനിലും ന്യൂയോർക്കിലും ആരംഭിച്ചുവെന്ന് ഉറപ്പാണ്’, ജയശങ്കർ പറഞ്ഞു. 1984ൽ ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന സിഖ് വിരുദ്ധ കലാപം പരാമർശിച്ചായിരുന്നു ജയശങ്കറിന്റെ വിമർശനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments