Friday, June 7, 2024

HomeAmericaഒഡീഷ്യസിന്റെ ലാന്‍ഡിംഗ് ഇന്ന്; ഇപ്പോഴുള്ളത് ലാന്‍ഡിംഗിന് 94 കിലോമീറ്റര്‍ അകലെ

ഒഡീഷ്യസിന്റെ ലാന്‍ഡിംഗ് ഇന്ന്; ഇപ്പോഴുള്ളത് ലാന്‍ഡിംഗിന് 94 കിലോമീറ്റര്‍ അകലെ

spot_img
spot_img

ഹൂസ്റ്റണ്‍: അമേരിക്കന്‍ സ്വകാര്യ കമ്പനി നിര്‍മിച്ച ഒഡീഷ്യസ് എന്ന ചാന്ദ്ര പര്യവേഷണ പേടകം ചന്ദ്രനില്‍ തൊടാന്‍ ഇനി കിലോമീറ്ററുകള്‍ മാത്രം ദൂരം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ അമേരിക്കന്‍ സമയം ഇന്നു വൈകുന്നേരമാണ് ലാന്‍ഡിംഗ്.
നാസ ഒടുവില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ചന്ദ്രനില്‍ നിന്നും 94 കിമോമീറ്റര്‍ അകലെയാണ് ഒഡീഷ്യസ് ഇപ്പോള്‍.
ബുധനാഴ്ച രാത്രി പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു.. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യ സ്വകാര്യ പേടകമെന്ന നേട്ടം ‘ഒഡീഷ്യസ് സ്വ്തമാക്കും. ഇന്ത്യയുടെ ചാന്ദ്രയാന്‍ 3 പേടകം ഇറങ്ങിയ അതേ ദ്രുവത്തിലാണ് ഒഡീഷ്യസും സോഫ്റ്റ് ലാന്‍ഡിംഗിന് തയാറെടുക്കുന്നത്..

നാസയും ഇന്ററ്റിവ് മിഷീന്‍സ് കമ്പനിയും ചേര്‍ന്നുള്ള ചാന്ദ്രാ ദൗത്യമാണിത.് സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിലാണ് ‘ഒഡീഷ്യസ്’ പേടകം വിക്ഷേപിച്ചത്.

ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കായി ആറ് പേലോഡുകളാണ് പേടകത്തിലുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments