വാഷിംഗ്ടണ്‍: ഫെഡറല്‍ തെരഞ്ഞെടുപ്പ് ഇടപെടല്‍ കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് വിചാരണയില്‍ നിന്ന് മുക്തനാണോ എന്നു പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത് ട്രംപിന് ആശ്വാസം. ഇതില്‍ വാദംഏപ്രില് 22-ന് ആരംഭിക്കും. കോടതിയുടെ തീമുമാനത്തിന് ട്രംപ് ബുധനാഴ്ച സുപ്രീം കോടതിക്ക് നന്ദി പറഞ്ഞു. ‘സമ്മര്‍ദങ്ങളില്ലാതെ നമ്മുടെ രാജ്യത്തിന് എന്താണ് അനുയോജ്യമെന്ന് തീരുമാനിക്കാന്‍ ഒരു പ്രസിഡന്റിന് സ്വാതന്ത്ര്യമുണ്ടെന്നും ഇമ്മ്യൂണിറ്റി ഇല്ലെങ്കില്‍ നമുക്കറിയാവുന്നതുപോലെ, പ്രസിഡന്‍സി നിലനില്‍ക്കില്ലെന്നും നമ്മുടെ രാജ്യത്തിന് വേണ്ടിയുള്ള പല നടപടികളും സ്വീകരിക്കാനാവില്ലെന്നും ട്രംപ് സുപ്രീം കോടതി നടപടിയോട് നന്ദി പറഞ്ഞ്് പ്രതികരിച്ചു. ഫെഡറല്‍ തിക്കഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ക്രിമിനല്‍ വിചാരണ വൈകിപ്പിക്കണമെന്ന് ട്രംപ് മുമ്പ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അപ്പിലില്‍ വിചാരണ വൈകിപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യം തളളണമെന്ന് പ്രത്യേക അഭിഭാഷകന് ജാക്ക് സ്മിത്ത് സുപ്രീം കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു.
ഫെഡറല്‍ തെരഞ്ഞെടുപ്പ് ഇടപെടല്‍ കേസില്‍ കോടതി നിര്‍ദേശം ട്രംപിന ആശ്വാസം
RELATED ARTICLES