Friday, October 18, 2024

HomeAmericaറഷ്യയില്‍ ഭരണമാറ്റം അമേരിക്കയുടെ നയമല്ല : ജൂലിയാന സ്മിത്ത്

റഷ്യയില്‍ ഭരണമാറ്റം അമേരിക്കയുടെ നയമല്ല : ജൂലിയാന സ്മിത്ത്

spot_img
spot_img



പി.പി. ചെറിയാന്‍

വാഷിങ്ടന്‍: റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കണ്ടെത്തുന്നതില്‍ ഐക്യരാഷ്ട്ര സഭയും നാറ്റോയും പരാജയപ്പെട്ട സാഹചര്യത്തില്‍ റഷ്യയില്‍ ഭരണം മാറ്റുന്നത് അമേരിക്കയുടെ നയമല്ലെന്നു നാറ്റോയുടെ അമേരിക്കന്‍ അംബാസിഡര്‍ ജൂലിയാന സ്മിത്ത് .


യൂറോപ്യന്‍ പര്യടനത്തിനിടയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രസ്താവനയെ കുറിച്ചു പ്രതികരിക്കുകയായിരുന്നു ജൂലിയാന.

റഷ്യന്‍ പ്രസിഡന്റ് പുടിന് അധികാരത്തില്‍ തുടരാനാകില്ല എന്ന വിവാദ പ്രസ്താവന ശനിയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് നടത്തിയിരുന്നു. പുടിന്‍റെ ഭരണത്തെ അട്ടിമറിക്കുക എന്നതല്ല ഈ പ്രസ്താവന കൊണ്ടു ഉദ്ദേശിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

പോളണ്ട് പര്യടനം കഴിഞ്ഞു വാഷിങ്ടനില്‍ തിരിച്ചെത്തിയ പ്രസിഡന്റ് ഞായറാഴ്ച പള്ളിയിലെ ആരാധനയില്‍ പങ്കെടുത്തു പുറത്തിറങ്ങവേ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് റഷ്യന്‍ ഭരണകൂടത്തെ അട്ടിമറിക്കുന്നതിനുള്ള യാതൊരു ആഹ്വാനവും നല്‍കിയിട്ടില്ല എന്നാണു പറഞ്ഞത്

ഇതിനു മുന്‍പു ബൈഡന്‍ പോളണ്ടില്‍ അമേരിക്കന്‍ സൈനികരെ സന്ദര്‍ശിച്ചു നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു.

യുക്രെയ്‌നില്‍ നിങ്ങള്‍ ചെല്ലുമ്ബോള്‍ അവിടെയുള്ള ജനങ്ങള്‍ എങ്ങനെയാണു യുദ്ധത്തില്‍ പങ്കെടുക്കുന്നത് എന്നു കാണാമെന്നായിരുന്നു ബൈഡന്‍ പറഞ്ഞത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments