Thursday, October 24, 2024

HomeAmericaറഷ്യയില്‍ നിന്നും ഇന്ത്യ കൂടുതല്‍ എണ്ണവാങ്ങുന്നതിനെതിരെ അമേരിക്ക

റഷ്യയില്‍ നിന്നും ഇന്ത്യ കൂടുതല്‍ എണ്ണവാങ്ങുന്നതിനെതിരെ അമേരിക്ക

spot_img
spot_img

ന്യൂഡല്‍ഹി: കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്നും ഇന്ത്യ കൂടുതല്‍ എണ്ണവാങ്ങുന്നതിനെതിരെ അമേരിക്ക. റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നത് ഇന്ത്യയെ അപകടത്തിലാക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.റോയിട്ടേഴ്‌സാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

റഷ്യക്ക്‌മേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് യു.എസ് മുന്നറിയിപ്പെന്നാണ് സൂചന. നിലവിലെ യു.എസ് ഉപരോധങ്ങള്‍ ലോകരാജ്യങ്ങളെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെ വിലക്കുന്നില്ല.

അതേസമയം, സാധാരണ വാങ്ങുന്നതിലധികം എണ്ണ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതില്‍ നിന്നും ലോകരാജ്യങ്ങളെ വിലക്കാനുള്ള നടപടികളുമായാണ് അമേരിക്ക മുന്നോട്ട് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്.

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്താനിരിക്കെയാണ് യു.എസിന്റെ ഭീഷണി.

ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ സ്‌പോട്ട് ടെന്‍ഡറിലൂടെയാണ് റഷ്യന്‍ കമ്ബനികളില്‍ നിന്നും എണ്ണ വാങ്ങുന്നത്. ഫെബ്രുവരി 24 മുതല്‍ ഇതുവരെ 13 മില്യണ്‍ ബാരല്‍ എണ്ണ ഇത്തരത്തില്‍ വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments