വാഷിംഗ്ടണ്‍: അമേരിക്കയില്‍ പരിശീലന പറക്കലിനിടെ സൈനിക ഹെലികോപ്്ടര്‍ തകര്‍ന്ന് വീണ് ഒന്‍പത് സൈനികർ കൊല്ലപ്പെട്ടു.
കെന്റക്കിയില്‍ വെച്ചുള്ള പരിശീലന ദൗത്യത്തിനിടെ രണ്ട് യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 101 എയര്‍ബോണ്‍ ഡിവിഷനിന്റെ ഭാഗമായി വരുന്നതാണ് ഈ ഹെലികോപ്ടര്‍. ഇവരുടെ കേണല്‍ ആന്റണി ഹോഫ്‌ലറാണ് ഒന്‍പത് സൈനികര്‍ കൊല്ലപ്പെട്ട കാര്യം സ്ഥിരീകരിച്ചത്.
അമേരിക്കന്‍ സമയം രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച്ച രാത്രി കെന്റക്കിയിലെ ട്രിഗ് കൗണ്ടിയില്‍ വെച്ചായിരുന്നു ദുരന്തമുണ്ടായതെന്നും ഇവര്‍ അറിയിച്ചു. പരിശീലനത്തില്‍ രണ്ട് എച്ച്‌എച്ച്60 ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറുകളാണ് പറത്തിയിരുന്നത്. ക്രൂ അംഗങ്ങള്‍ സാധാരണ നടത്താറുള്ള പരിശീലന മിഷനുകളിലൊന്നായിരുന്നു ഇത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇത് അപകടത്തിലേക്ക് വഴിമാറുകയായിരുന്നു.
അതേസമയം സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. സൈനികര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ കെന്റക്കി ഗവര്‍ണര്‍ ആന്റി ബിഷയര്‍ ഫോര്‍ട്ട് ക്യാമ്ബല്ലിലേക്ക് പോകുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ദാരുണസംഭവത്തിന്റെ സമയത്ത് നമ്മുടെ സൈന്യത്തെയും അവരുടെ കുടുംബാംഗ ങ്ങളെയും പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും ബിഷയര്‍ പറഞ്ഞു.
കെന്റക്കി പോലീസും, രക്ഷാപ്രവര്‍ത്തന മാനേജ്‌മെന്റും രംഗത്തുണ്ട്. ഇവര്‍ ആളുകളെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനായിരുന്നു ഗവര്‍ണറുടെ അഭ്യഥന. 101 എയര്‍ബോണ്‍ ഡിവിഷന്റെ ആസ്ഥാനം എന്ന് തന്നെ ഫോര്‍ട്ട് ക്യാമ്ബലിനെ വിശേഷിപ്പിക്കാം. യുഎസ് സൈന്യത്തിന്റെ ഏക വ്യോമാക്രമണ ഡിവിഷനാണിത്. 1942ലാണ് ഈ ഡിവിഷന്‍ രൂപീകരിക്കപ്പെട്ടത്.