Thursday, March 20, 2025

HomeAmericaഭാഗ്യമെന്നാല്‍ ഇങ്ങനെവേണം; ആറുമാസത്തിനിടെ രണ്ടാം തവണയും 90 ലക്ഷത്തിന്റെ ലോട്ടറിയടിച്ച് അമേരിക്കക്കാരന്‍

ഭാഗ്യമെന്നാല്‍ ഇങ്ങനെവേണം; ആറുമാസത്തിനിടെ രണ്ടാം തവണയും 90 ലക്ഷത്തിന്റെ ലോട്ടറിയടിച്ച് അമേരിക്കക്കാരന്‍

spot_img
spot_img

വാഷിംഗ്ടണ്‍: ഭാഗ്യവാനായാല്‍ ഇങ്ങനെ വേണം. ആറുമാസത്തിനിടെ രണ്ടു തവണ 90 ലക്ഷത്തിന്റെ ഭാഗ്യക്കുറി അടിച്ച അമേരിക്കക്കാരനാണ് വാര്‍ത്തയിലെ താരം. മിഷിഗണിലെ വെയ്ന്‍ കൗണ്ടിയില്‍ നിന്നുള്ള ഭാഗ്യശാലിക്ക് ആറു മാസത്തിനുള്ളില്‍ 110,000 ഡോളര്‍ ലോട്ടറിയാണ് രണ്ടു തവണ അടിച്ചത്. 59 കാരനായ വിജയി തന്റെ പേര് വെളിപ്പെടുത്താന്‍ തയാറായിട്ടില്ല. സൗത്ത് ഫീല്‍ഡിലെ വെസ്റ്റ് ഒന്‍പത് റോഡിലുള്ള ബിപി ഗ്യാസ് സ്റ്റേഷനില്‍ നിന്നാണ് ഫെബ്രുവരി 11 ന് ടിക്കറ്റെടുത്തത്. 2023 ഓഗസ്റ്റ് 31 ന് ഫാന്റസി 5 ഡബിള്‍ പ്ലേ ഡ്രോയില്‍ എടുത്ത അതേ നമ്പര്‍ തന്നെയാണ് കഴിഞ്ഞ ദിവസവും എടുത്ത ടിക്കറ്റിനുണ്ടായിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments