വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടലിലേക്ക്. ജീവനക്കാരെ കുറയ്ക്കുന്നതിനായുള്ള നിര്‍ണായക എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പു വെച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത് . തെരഞ്ഞെടുപ്പു പ്രചാരണ കാലത്ത് നല്‍കിയ വാഗ്ദാനമായിരുന്നു വിദ്യാഭ്യാസവകുപ്പിന്റെ പരിച്ചുവിടല്‍. എന്നാല്‍ അടച്ചുപൂട്ടല്‍ നടപടികള്‍ക്കെതിരേ പലരും കോടതിയെ സമീപിക്കുമെന്ന സൂചനയും വന്നു.
‘വിദ്യാഭ്യാസ വകുപ്പ് എത്രയും വേഗം അത് അടച്ചുപൂട്ടാന്‍ പോവുകയാണെന്നും വകുപ്പ് ഒരു ഗുണവും ചെയ്യുന്നില്ലെന്നും വ്യാഴാഴ്ച ഉത്തരവില്‍ ഒപ്പുവച്ച ശേഷം ട്രംപ് പറഞ്ഞു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് പൂര്‍ണ്ണമായും അടച്ചുപൂട്ടുന്നതിന് കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമെന്നതിനാല്‍ അതിന് സാധ്യതയില്ല. നിരവധി നിയമ പോരാട്ടത്തിനു ഇത് കാരണമാകും.
വിദ്യാഭ്യാസത്തിനായി യുഎസ് കൂടുതല്‍ പണം ചെലവഴിക്കുന്നുണ്ടെങ്കിലും വിദ്യാര്‍ത്ഥികളുടെ ‘വിജയത്തിന്റെ കാര്യത്തില്‍ വകുപ്പ് പട്ടികയില്‍ ഏറ്റവും താഴെയാണെന്ന് ട്രംപ് പറഞ്ഞു.
നിയമപരമായ പരിധിക്കുള്ളില്‍ തുടരുന്ന വകുപ്പിന്റെ ഭാഗങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ തന്റെ ഭരണകൂടം നടപടിയെടുക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവിച്ചു.
ട്രംപ് ഇതിന മുമ്പ് പുറപ്പെടുവിച്ച പല എക്സിക്യൂട്ടീവ് ഉത്തരവുള്‍ക്കെതിരേയും പലരും കോടതിയെ സമീപിച്ചപോലെ ഈ ഉത്തരവും നിയമപരമായ വെല്ലുവിളികള്‍ നേരിടാന്‍ സാധ്യതയുണ്ട്.ലിന്‍ഡ മക്മഹോണിവിദ്യാഭ്യാസ വകുപ്പിന്റെ അവസാന സെക്രട്ടറിയായിരിക്കുമെന്ന് ട്രംപ് പറഞ്ഞു.
എന്നാല്‍ നിയമനിര്‍മ്മാണത്തിലൂടെ മാത്രമേ ഏജന്‍സി അടച്ചുപൂട്ടലടക്കമുള്ള നടപടികളിലേക്ക് ട്രംപിന് നീങ്ങാന്‍ കഴിയുകയുള്ളൂ. കാബിനറ്റ് തലത്തിലുള്ള ഏജന്‍സിയെ നിര്‍ത്തലാക്കുന്ന ബില്‍ പോലുള്ള പ്രധാന നിയമനിര്‍മ്മാണങ്ങള്‍ക്ക് 60 വോട്ടുകള്‍ ആവശ്യമാണ്. ഏഴ് ഡെമോക്രാറ്റുകള്‍ പിന്തുണച്ചാല്‍ മാത്രമേ ട്രംപിന്റെ പുതിയ നീക്കം നടപ്പിലാകുകയുള്ളൂ.