ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണിന്റെ (MAGH) ന്റെ ആഭിമുഖ്യത്തില്‍ ആം റസലിംഗ് ചാമ്പ്യന്‍ഷിപ്പ് ഹ്യൂസ്റ്റണില്‍ സംഘടിപ്പിക്കുന്നു. കൈക്കരുത്തിന്റെ പോരാട്ട വീര്യത്തിന് ആവേശമേകുന്ന ആംറസലിംഗ് പോരാട്ടത്തില്‍ മാറ്റുരയ്ക്കാന്‍ നിരവധിപ്പേര്‍ ഇതിനോടകം തന്നെ മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മത്സരം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് സംഘടാകര്‍.
മാര്‍ച്ച് 29 ന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ സ്റ്റാഫോര്‍ഡിലെ കേരളാ ഹൗസിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും ആണ്‍കുട്ടികള്‍ക്കും വിവിധ കാറ്റഗറിയിലായാണ് മത്സരം അരങ്ങേറുന്നത്. പുരുഷന്‍മാര്‍ക്ക് രണ്ടു കാറ്റഗറിയിലാണ് മത്സരമുള്ളത് . പുരുഷന്‍മാരുടെ എ കാറ്റഗറിയില്‍ 175 എല്‍ബിഎസിനു മുകളിലായും ബി കാറ്റഗറിയില്‍ 175 എല്‍ബിഎസിനു താഴെയുള്ളവര്‍ക്കുമാണ് മത്സരം. വനിതകള്‍ക്കും ഹൈസ്‌കൂള്‍ ആണ്‍കുട്ടികള്‍ക്കും ഓപ്പണ്‍ വെയിറ്റ് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പുരുഷന്‍മാരുടേയും വനിതകളുടേയും മൂന്നു കാറ്റഗറിയിലായുള്ള മത്സരങ്ങളില്‍ ഒന്നാം സമ്മാനം 500 ഡോളറും രണ്ടാം സമ്മാനം 250 ഡോളറുമാണ്. ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളില്‍ ഒന്നാം സമ്മാനം 300 ഡോളറും രണ്ടാം സമ്മാനം 200 ഡോളറുമാണ്.
സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ മിഖായേല്‍ ജോയിയുടെ നേതൃത്വത്തിലാണ് ആം റസലിംഗ് മത്സരങ്ങളുടെ ഒരുക്കങ്ങള്‍ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : മിഖോയേല്‍ ജോയ് (സ്‌പോര്‍ട്‌സ് കോ- ഓര്‍ഡിനേറ്റര്‍ : (713) 3770285,
ജോസ്.കെ ജോണ്‍ (പ്രസിഡന്റ് )േ: (520) 2083899, രാജേഷ് വര്‍ഗീസ് (സെക്രട്ടറി): (832) 2730361, സുജിത് ചാക്കോ (ട്രഷറര്‍): (832) 5614372 എന്നിവരെ ബന്ധപ്പെടുക.
മത്സര സ്ഥലം: കേരള ഹൗസ്,1415 Packer Lane, Stafford, TX 77477