വാഷിംഗ്ടണ്‍: യുക്രയിനിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ബ്രിട്ടൺ മുന്നോട്ടു വെച്ച നിർദേശം തള്ളി അമേരിക്കക്രെയ്‌നിൽ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര സേനയെ ഒരുക്കണമെന്ന ബ്രിട്ടന്റെ ആവശ്യമാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മറിന്റെ പദ്ധതിയെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫാണ് പരിഹാസത്തോടെ തള്ളിയത്. എല്ലാവരും വിന്‍സ്റ്റണ്‍ചര്‍ച്ചിലിനെപ്പോലെയാകണമെന്ന് ചിന്തിക്കുന്ന യുകെ പ്രധാനമന്ത്രിയുടെയും മറ്റ് യൂറോപ്യന്‍ നേതാക്കളുടെയും ‘ലളിതമായ’ ആശയത്തെ അടിസ്ഥാനമാക്കിയാണ് സ്റ്റാര്‍മറിന്റെ ആശയം എന്ന് സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.ട്രംപ് അനുകൂല പത്രപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണുമായുള്ള ഒരു അഭിമുഖത്തില്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനെ വിറ്റ്‌കോഫ് ഏറെ പുകഴ്ത്തുകയും ചെയ്തു. പുട്ടിനെ തനിക്ക് വളരെയേറ ഇഷ്ടപ്പെട്ടു എന്നാണ് വിറ്റ്‌കോഫ് പറഞ്ഞത്.റഷ്യയുമായും യുക്രെയ്‌നുമായും യുഎസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വ നല്‍കുന്നത് വിറ്റ്‌കോഫ് ആണ്. കുര്‍സ്‌കിനെ യുക്രേനിയന്‍ സൈന്യം വളഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.എന്നാൽ ഈ ആരോപണം യുക്രെയ്ന്‍ സര്‍ക്കാര്‍ നിഷേധിച്ചു