ന്യൂയോർക്ക് : ന്യൂയോർക്ക് സ്റ്റേറ്റ് സുപ്രീം കോടതി ജഡ്ജി ജോൺ എൽ.മക്കൽസ്കി (61) ആത്മഹത്യ ചെയ്തു. ഏപ്രിൽ 5 ചൊവ്വാഴ്‌ചയാണ് അദ്ദേഹം ആംഹെർസ്റ്റിലെ വീട്ടിൽ ആത്മഹത്യ ചെയ്‌തതായികണ്ടെത്തിയത്.
പന്ത്രണ്ട് ദിവസം മുമ്പ് ഫെഡറൽ, സ്റ്റേറ്റ് പൊലീസ് ഉദ്യോഗസ്ഥർ ജഡ്ജിയുടെ വീട്ടിൽ സെർച്ച് വാറന്റ് നടപ്പാക്കിയിരുന്നു. റെയ്ഡിന് ശേഷം ജഡ്ജിയുടെ കേസുകൾ മറ്റുള്ളവർക്ക് വിട്ടു.
ജഡ്ജിയുടെ അടുത്ത സുഹൃത്തായിരുന്ന ചീക്ക്ടൊ വാഗ സ്ട്രിഫ് ക്ലബ് ഉടമസ്ഥൻ പീറ്റർ ജൂനിയർ സെക്സ് ട്രാഫിക്കിംഗിലും, തട്ടിപ്പിലും ഫെഡറൽ കേസ്സുകൾ ചാർജ് ചെയ്തിരുന്നതുമായി ബന്ധപ്പെട്ടാണ് ജഡ്ജിയുടെ വീട് ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തത്. പീറ്റർ ജൂനിയറുടെ പേരിൽ കഴിഞ്ഞ വർഷം ഇതേ കുറ്റങ്ങൾക്ക് കേസ്സെടുത്തിരുന്നു.
കഴിഞ്ഞ വർഷം പീറ്ററിനെതിരെ കേസെടുത്ത ദിവസം തന്നെ പാളത്തിൽ കിടന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റെങ്കിലും ജീവൻ രക്ഷിക്കാനായി. 2006-ലാണ് ന്യൂയോർക്ക് സ്റ്റേറ്റ് ആക്ടിംഗ് സുപ്രീം കോടതിയുടെ ജഡ്ജിയായി മക്കൽസ്കി നിയമിതനായത്.
പി പി ചെറിയാൻ