രാജു തരകൻ
ഡാളസ്: അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ ഇടയിലെ ശക്തമായ യുവജന പ്രസ്ഥാനങ്ങളിലൊന്നായ പെന്തക്കോസ്തൽ യൂത്ത് കോൺഫെറെൻസ് ഓഫ് ഡാളസി(PYCD)ന്റെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 22 ശനിയാഴ്ച വൈകുന്നേരം 6:00 മണിയ്ക്ക് ഫിലാഡൽഫിയ പെന്തകോസ്തൽ ചർച്ച് ഓഫ് ഡാളസിൽ വച്ച് നടത്തപ്പെടുന്നതാണ്.
മുഖ്യ സന്ദേശം നൽകുന്ന പാസ്റ്റർ ജെയ്സൺ വർഗ്ഗീസ് മികച്ച പ്രഭാഷകനും ഐപിസി ഹെബ്രോൻ സഭയിലെ യൂത്ത് പാസ്റ്റർ കൂടിയാണ്. പാസ്റ്റർ തോമസ് മുല്ലയ്ക്കൽ(പ്രസിഡന്റ്), പാസ്റ്റർ ജെഫ്‌റി ജേക്കബ് (കോ-ഓർഡിനേർ), റോണി വർഗ്ഗീസ്(ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന യോഗത്തിന്റെ സംഗീത ശുശ്രൂഷ നിർവ്വഹിക്കുന്നത് മ്യൂസിക് കോ-ഓർഡിനേറ്റർ സാം മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഗീത സംഘമാണ്.
Venue: 2915 Broadway Blvd, Garland, TX 75041
റിപ്പോർട്ട്: രാജു തരകൻ