Saturday, April 20, 2024

HomeAmerica45 വര്‍ഷങ്ങളുടെ വിജയഗാഥയുമായി ഫിലാഡല്‍ഫിയയിലെ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍

45 വര്‍ഷങ്ങളുടെ വിജയഗാഥയുമായി ഫിലാഡല്‍ഫിയയിലെ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍

spot_img
spot_img

ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: വിശാല ഫിലാഡല്‍ഫിയാ റീജിയണില്‍ തേജസുറ്റ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് വിശിഷ്യാ മലയാളികത്തോലിക്കര്‍ക്ക് മാതൃകയായി പരിലസിക്കുന്ന ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) വളര്‍ച്ചയുടെ ചരിത്രനാളുകളിലൂടെ റൂബി ജൂബിലിയും പിന്നിട്ട് സേവനത്തിന്റെ 45 വര്‍ഷം പൂര്‍ത്തിയാക്കുന്നു. വിശാല ഫിലാഡല്‍ഫിയ റീജിയണിലെ കേരളീയ പാരമ്പര്യത്തിലൂള്ള കത്തോലിക്കരുടെ സ്‌നേഹകൂട്ടായ്മയാണു ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍.

ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്റെ വാര്‍ഷികപൊതുയോഗം 2023 ലേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. അനീഷ് ജയിംസ് (പ്രസിഡന്റ്), തോമസ് സൈമണ്‍ (വൈസ് പ്രസിഡന്റ്), സ്വപ്ന സെബാസ്റ്റ്യന്‍ (ജനറല്‍ സെക്രട്ടറി), ജോഷ്വ ജേക്കബ് (ജോയിന്റ് സെക്രട്ടറി), ജസ്റ്റിന്‍ തോമസ് (ട്രഷറര്‍), സണ്ണി പടയാറ്റില്‍ (ജോയിന്റ് ട്രഷറര്‍), ജോസഫ് എള്ളിക്കല്‍ (യൂത്ത് വൈസ് പ്രസിഡന്റ്) എന്നിവരാണ് പുതിയ ഭാരവാഹികള്‍. 

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ജോസ് ചെതലില്‍, സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരി ഫാ. ബാബു മഠത്തില്‍പറമ്പില്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ഷാജി സില്‍വ, തോമസ് നെടുമാക്കല്‍, ജോസ് ജോസഫ്, ഫിലിപ് എടത്തില്‍, റോമിയോ ഗ്രിഗറി എന്നിവര്‍ ഡയറക്ടര്‍മാരുമായി ഡയറക്ടര്‍ ബോര്‍ഡും പുനസംഘടിപ്പിച്ചു. 
  
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജോസ് മാളേയ്ക്കല്‍, മെര്‍ലിന്‍ അഗസ്റ്റിന്‍,  ഓസ്റ്റിന്‍ ജോണ്‍, ജോര്‍ജ് പനക്കല്‍, ഫിലിപ് ജോണ്‍ (ബിജു), ജോസഫ് മാണി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.


അലക്‌സ് ജോണ്‍ ഓഡിറ്ററായും, മുന്‍ പ്രസിഡന്റ് ചാര്‍ലി ചിറയത്ത് എക്‌സ് ഒഫീഷ്യോ ആയും പ്രവര്‍ത്തിക്കും. 

അറുപതുകളിലും എഴുപതുകളിലും അമേരിക്കയില്‍ കുടിയേറി ഫിലാഡല്‍ഫിയാ റീജിയണില്‍ താമസമുറപ്പിച്ച കേരളീയ പാരമ്പര്യത്തിലുള്ള കത്തോലിക്കാ വിശ്വാസികള്‍ 1978 ല്‍ ഒത്തുകൂടി ചെറിയ ഒരു അത്മായ സംഘടനയായി തുടക്കമിട്ട ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) വളര്‍ച്ചയുടെ പടവുകള്‍ കടന്ന് രണ്ടായിരത്തിലധികം വരുന്ന വിശ്വാസികളുടെ ഒരു കൂട്ടായ്മയായി ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നു.

ഉപരിപഠനത്തിനും, ഉദ്യോഗത്തിനുമായി അമേരിക്കയിലെത്തിയ ആദ്യതലമുറയില്‍പെട്ട സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ കുടുംബങ്ങള്‍ സമൂഹവളര്‍ച്ചയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്. പ്രവാസജീവിതത്തില്‍ മാതൃഭാഷയില്‍ ബലിയര്‍പ്പിക്കാന്‍ വൈദികരോ സ്വന്തം ദേവാലയങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ പ്രതികൂലസാഹചര്യങ്ങളിലൂടെ കഠിനാധ്വാനംചെയ്ത് നാലു ദശാബ്ദക്കാലം സ്വന്തം കുടുംബത്തെയും ബന്ധുക്കളെയും അമേരിക്കയിലെത്തിച്ച് അവര്‍ക്ക് നല്ലൊരു ഭാവിയുണ്ടാക്കികൊടുത്ത ആദ്യതലമുറയില്‍പെട്ട മിക്കവരും തന്നെ ഇന്ന് റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നവരാണ്. 

സെക്കന്റ് ജനറേഷനില്‍നിന്നും വൈദികരെയും, കന്യാസ്ത്രികളെയും സഭാശുശ്രൂഷക്കായി സംഭാവന നല്‍കിയിട്ടുള്ള ഇന്‍ഡ്യന്‍ അമേരിക്കന്‍ കത്തോലിക്കരുടെ ഇടയില്‍നിന്നും ധാരാളം പ്രൊഫഷണലുകളെയും സമൂഹത്തിന് പ്രദാനം ചെയ്ത് അമേരിക്കന്‍ സമ്പത് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്. 

കേരളീയക്രൈസ്തവപൈതൃകവും, പാരമ്പര്യങ്ങളും അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ എന്നീ ഭാരതീയകത്തോലിക്കര്‍ ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന ആപ്തവാക്യത്തിലൂന്നി ഒരേ കുടക്കീഴില്‍ ഒത്തുചേര്‍ന്ന് ആണ്ടുതോറും ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങള്‍ നടത്തിവരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments