Saturday, July 27, 2024

HomeAmericaക്നാനായ റീജിയൺ ദിനാഘോഷം ഏപ്രിൽ 30 ന്

ക്നാനായ റീജിയൺ ദിനാഘോഷം ഏപ്രിൽ 30 ന്

spot_img
spot_img

അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ അജപാലന പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്നതിനായി ചിക്കാഗോ സെൻറ് തോമസ്സ് സീറോമലബാർ രൂപതയിൽ ഒരു ക്നാനായ കാത്തലിക് റീജിയൻ സ്ഥാപിതമായത് 2006 ഏപ്രിൽ 30 നാണ്. ഈ വരുന്ന ഞായറാഴ്ച ക്നാനായ റീജിയൺസ്ഥാപിതമായതിന്റെ പതിനേഴാം വാർഷികം “ക്നാനായ റീജിയൻ ഡേ “ആയി അമ്മേരിക്കയിൽ ആചരിക്കുകയാണ്.


ക്നാനായ കുടിയേറ്റ ജനതയ്ക്ക് സമാനമായ ഇടവകയും മിഷനും നൽകി അജപാലന സൗകര്യമൊരുക്കിയ സർവ്വശക്തനയ ദൈവത്തിന് നന്ദി പറയാം. പതിനാറ് ഇടവകയും മൂന്ന് മിഷനുകളുമായി ക്നാനായ റീജിയണിന്റെ പതിനേഴാം വാർഷികം വിവിധ പരുപാടികളോടെ നടത്തപ്പെടുകയാണ്. വിസിറ്റേഷൻ ,സെന്റ് ജോസഫ് സന്ന്യാസഭവനങ്ങളുടെ സ്ഥാപനത്തിലൂടെ സമർപ്പിത സമൂഹത്തിന്റെ സേവനവും ക്നാനായ റീജിയൺന്റെ വളർച്ചയുടെ ഭാഗമായി.

വിശ്വാസപരിശീലനവും വിവിധ മിനിസ്ട്രീകളിലൂടെ വ്യത്യസ്ഥപ്രായ വിഭാഗത്തിൽപെട്ട എല്ലാർക്കും പ്രത്യേക അജപാലനപ്രവർത്തനങ്ങളും നടത്തി വരുന്നു.ക്നാനായ റീജിയൺന്റെ പതിനേഴാം വാർഷികാഘോഷത്തിൽ സ്വമനസ്സോടും സന്തോഷത്തോടും കൂടെ ദൈവത്തിന് നന്ദി പറഞ്ഞ് പങ്കുകാരാകാം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments